യുകെ മലയാളി സമൂഹത്തിനു നോവായി കോട്ടയം സ്വദേശിനിയായ നഴ്സ് അന്തരിച്ചു. ലിവര്‍പൂളിലെ ഏന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായ മോളിക്കുട്ടി ഉമ്മന്‍ (64) ആണ് മരിച്ചത്. ആഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലിവര്‍പൂള്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു.
കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കല്‍ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയില്‍ എത്തുന്നത്. പുന്നവേലില്‍ പി.കെ. ഉമ്മനാണ് ഭര്‍ത്താവ്. മക്കള്‍: മെജോ ഉമ്മന്‍, ഫില്‍ജോ ഉമ്മന്‍. മരുമകള്‍: ഡാലിയ ഉമ്മന്‍.
ലിവര്‍പൂള്‍ കര്‍മ്മേല്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്കാരം പിന്നീട് യുകെയില്‍ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. നാട്ടില്‍ പുന്നവേലി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്.