എന്‍എച്ച്എസില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായ വിവരം നല്‍കി. രക്ത പരിശോധനയില്‍ തെറ്റായ ഫലം ലഭിച്ചതോടെ വലിയൊരു വിഭാഗം പേര്‍ പ്രതിസന്ധിയിലായി. പലതും ഉപകരണങ്ങളും രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായി വിവരം നല്‍കുകയായിരുന്നു. രോഗനിര്‍ണ്ണയത്തിന് ഉപയോഗിച്ചിരുന്ന മെഷീനുകള്‍ പലതും പിഴവുള്ളതായിരുന്നു. 55000 രക്ത പരിശോധനകള്‍ വീണ്ടും ചെയ്യണമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലും അയര്‍ലന്‍ഡിലും ഓഫീസുകളുള്ള ട്രിനിറ്റി ബയോടെക് എന്ന കമ്പനി നിര്‍മ്മിച്ച ഉപകരണങ്ങളാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയത്. തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ആവശ്യമില്ലാത്ത മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ല്യൂട്ടണ്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ ഹോസ്പിറ്റലിലെ ലബോറട്ടറിയില്‍ നിന്നും ചില രോഗികള്‍ക്ക്, രക്തത്തില്‍ ഉയര്‍ന്ന ഗ്ലോക്കോസ് ലെവല്‍ ഉണ്ടെന്ന തെറ്റായ റിപ്പോര്‍ട്ട് ലഭിച്ചു എന്ന് കഴിഞ്ഞ വര്‍ഷം ബെഡ്ഫോര്‍ട്ഷയര്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായി രോഗ നിര്‍ണ്ണയം നടത്തുകയായിരുന്നു. 16 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഇതേ കമ്പനി ഉപകരണങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ആയിരക്കണക്കിന് പേര്‍ വീണ്ടും പരിശോധന നടത്തേണ്ടിവരും.