യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ സൗത്ത് ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ നിന്നും ദോശ കഴിച്ച എട്ടോളം പേര്‍ അസുഖബാധിതരായി


സൗത്ത് ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്ന റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് ആളുകള്‍ രോഗബാധിതരായി. എട്ടോളം പേര്‍ക്കാണ് രോഗബാധ പിടിപെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മാഞ്ചസ്റ്ററിലെ സെയിലിലുള്ള ദോശാ കിംഗ്‌സിലാണ് ശനിയാഴ്ച ഉച്ചയോടെ ആളുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടത്. വിവരമറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി വിവരം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നോര്‍ത്തേണ്‍ റോഡിലെ ഭക്ഷണശാലയിലേക്ക് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് എത്തുന്നത്.

സൗത്ത് ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ഗ്യാസ് ലീക്ക് ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ ട്രാഫോര്‍ഡ് കൗണ്‍സിലില്‍ നിന്നും ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിളമ്പിയ ഭക്ഷണത്തില്‍ നിന്നുമാണ് രോഗബാധ നേരിട്ടതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സൗത്ത് ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്ന റെസ്റ്റൊറന്റാണ് ദോശാ കിംഗ്‌സ്. ഏറ്റവും മികച്ച ദോശയാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഇവരുടെ വെബ്‌സൈറ്റും പറയുന്നു. ഇതിനിടയില്‍ ഭക്ഷ്യവിഷബാധ എങ്ങനെ സംഭവിച്ചുവെന്നതാണ് ഇനി അന്വേഷണവിധേയമാകുക.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions