യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡ് മലയാളിയെ കോട്ടയത്ത്‌ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോട്ടയം/ഡബ്ലിന്‍∙ അയര്‍ലന്‍ഡ് മലയാളിയെ കോട്ടയത്ത്‌ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് അണ്ണാന്‍കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഒരു മാസമായി ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ഒരു വര്‍ഷം മുന്‍പാണ് ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് വെളിയില്‍ ജിബുവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ തലായില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: സന്ധ്യ. മക്കള്‍: സാറ, ജുവാന്‍. വാകത്താനം പുല്ലുകാട്ടുപടി നടപ്പുറത്ത് പരേതനായ എന്‍. സി. പുന്നൂസ് - ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക, എംടി സെമിനാരി സ്കൂള്‍, കോട്ടയം) ദമ്പതികളുടെ മകനാണ്. </p>

സഹോദരി: ജിനു പുന്നൂസ് (ഡപ്യൂട്ടി കലക്ടര്‍, കോട്ടയം). സഹോദരി ഭര്‍ത്താവ്: ജോണ്‍ വര്‍ഗീസ് തിരുവല്ല, റിട്ട. തഹസീല്‍ദാര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions