മുന്‍ മന്ത്രി നദീന്‍ ഡോറിസ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിട്ട് റിഫോം യുകെയുടെ ഭാഗമായതോടെ മുതിര്‍ന്ന ടോറി നേതാക്കള്‍ തന്റെ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് നേതാവ് നിഗല്‍ ഫരാഗെ.
ബോറിസ് മന്ത്രിസഭയില്‍ അംഗമായിരുന്ന നദീന്‍ ഡോറിസ് ബര്‍മ്മിങ്ഹാമില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് റിഫോമുമായി കൊകോര്‍ത്തത്. ടോറി പാര്‍ട്ടി മരിച്ചെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ റിഫോമിന്റെ ഭാഗമാകണണെന്നും അവര്‍ ആഹ്വാനം ചെയ്തു. നിരവധി പ്രമുഖ നേതാക്കള്‍ നിലവില്‍ റിഫോംയുകെയില്‍ ചേര്‍ന്നു കഴിഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ റിഫോം വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് പ്രവചനം. ഏതായാലും പരിചയ സമ്പന്നരായ നേതാക്കളില്ലെന്ന പ്രശ്‌നം ഇനിയുണ്ടാകില്ലെന്നാണ് റിഫോം യുകെ നേതൃത്വം പറയുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് റിഫോം.