ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ മലയാളിയെ തേടി മണിക്കൂറുകള്‍ക്കകം മരണം. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കോട്ടയം സ്വദേശി വര്‍ഗീസ് അച്ചായന്‍(70) ആണ് വിടപറഞ്ഞത്. ലെസ്റ്ററിലെ ആദ്യകാല മലയാളിയും നല്ലൊരു കലാകാരനും സഹൃദയനും ആയിരുന്നു അദ്ദേഹം. കോട്ടയം നട്ടാശ്ശേരി സ്വദേശിയാണ്.
മരണം എത്തുന്നതിനു മണിക്കൂറുള്‍ക്ക് മുന്‍പുവരെ അച്ചായന്‍ പാട്ടുപാടി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും. ഏതെങ്കിലും വിധത്തില്‍ ഉള്ള ചികിത്സക്ക് വിധേയമാക്കാന്‍ പോലും സമയം ലഭിക്കുന്നതിന് മുമ്പ് മരണമെത്തി.
കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഒന്നാംകിളി പൊന്നാ കിളി വന്നങ്കിളി മാവിന്മേല്‍ എന്ന ഗാനമാണ് അവസാനമായി അച്ചായന്‍ ശനിയാഴ്ച ഓണപരിപാടിയില്‍ ലെസ്റ്ററിലെ കൂട്ടുകാര്‍ക്കു വേണ്ടി പാടിയത്. അച്ചായന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് മലയാളി സമൂഹം.
ഭാര്യ മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് ലെസ്റ്റര്‍ ജീവനക്കാരിയാണ് മക്കള്‍ മാര്‍ടീന , മെര്‍ലിന്‍. മരുമകന്‍ സനല്‍