കാന്‍സര്‍ ബാധിച്ച്, പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു. 28 ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചവരുടെ എണ്ണം 2021 ല്‍ നിന്നും 2024 ആയപ്പോഴേക്കും 57 ശതമാനത്തില്‍ നിന്നും 52 ശതമാനമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കാന്‍സര്‍ ഫ്രീ ഫലങ്ങളും 77 ശതമാനം രോഗികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് ലഭിക്കുനത്.കാന്‍സര്‍ പരിശോധനാ ഫലം നല്‍കുന്നത് മന്ദഗതിയിലായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫലം ലഭിക്കാന്‍ വൈകുന്നത്, നേരത്തേ ചികിത്സ ലഭ്യമാക്കുന്നതിന് തടസമാകുന്നു എന്നും തത്ഫലമായി രോഗത്തെ അതിജീവിക്കാനുള്ള സാധ്യത കുറയുന്നു എന്നും കാന്‍സര്‍ റിസര്‍ച്ച് യു കെ പറയുന്നു.
പ്രോസ്‌ട്രേറ്റ്, വൃക്ക, മസ്തിഷ്‌കം, കഴുത്ത് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിതരായവരും പരിശോധനാ ഫലത്തിനായി പതിവിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കാന്‍സര്‍ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് അതി കഠിനമായ ഒരു അനുഭവമാണെന്നാണ് കാന്‍സര്‍ റിസര്‍ച്ച് യു കെ സി ഇ ഒ മിഷേലെ മിറ്റ്ചല്‍ പറയുന്നത്. കാന്‍സര്‍ ബാധിതരില്‍ പകുതി പേരില്‍ മാത്രമാണ് നിശ്ചിത സമയത്തിനുള്ളില്‍ കാന്‍സര്‍ ബാധ കണ്ടെത്താന്‍ കഴിയുന്നത് എന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മിറ്റ്ചല്‍ പറയുന്നു.