ലെസ്റ്ററില്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങി മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങിയ വര്‍ഗീസ് വര്‍ക്കിയെന്ന വര്‍ഗീസ് അച്ചായ(70)ന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന് നടക്കും. ബുധനാഴ്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ചാണ് ഫ്യൂണറല്‍ സര്‍വ്വീസുകള്‍ നടക്കുക. രാവിലെ 9.20ന് പൊതുദര്‍ശനം ആരംഭിക്കും. പത്തു മണിയ്ക്ക് ദേവാലയ ശുശ്രൂഷകളും. തുടര്‍ന്ന് രണ്ടു മണിയോടെയാണ് ഗില്‍റോസ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക. ദേവാലത്തിലേക്കും സെമിത്തേരിയിലേക്കും എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
കഴിഞ്ഞ ശനിയാഴ്ച നടന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലെ പതിവുകാരനും സംഘാടകനും ഒക്കെയായിരുന്നു വര്‍ഗീസ് അച്ചായന്‍. തൊട്ടടുത്ത ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും.
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായിരുന്ന വര്‍ഗീസ് വര്‍ക്കി കോട്ടയം കോട്ടയം നട്ടാശ്ശേരി സ്വദേശിയാണ്. ഭാര്യ മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് ലെസ്റ്റര്‍ ജീവനക്കാരിയാണ്. മക്കള്‍ മാര്‍ടീന, മെര്‍ലിന്‍. മരുമകന്‍ സനല്‍. മൈക്കിള്‍ പേരക്കുട്ടി.
ദേവാലയത്തിന്റെ വിലാസം
Mother Of God Church, Greencoat Rd, Leicester LE3 6NZ
സെമിത്തേരിയുടെ വിലാസം
Gilroes Cemetery and Crematorium, Groby Rd, Leicester LE3 9QG
Plot number: L4 (close to exit ,take right turn close to LR plot)