പൊലീസിനെ ആക്രമിച്ചത് സഹിക്കില്ല, ലണ്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി
ലണ്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ രാജ്യം സഹിക്കില്ല എന്നുംസമൂഹത്തില്‍ അക്രമവും ഭീതിയും വര്‍ഗീതയും കൊണ്ടുവരുന്നവര്‍ക്ക് ദേശീയ പതാക വിട്ടുനല്‍കിലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ഒന്നര ലക്ഷം പേരാണ് തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിന്‍സന്റെ ആഹ്വാനപ്രകാരം ലണ്ടനിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. സമൂഹത്തില്‍ അക്രമവും ഭീതിയും വിഭാഗീതയും വളര്‍ത്തുന്നവര്‍ക്ക് ദേശീയ പതാകി വിട്ടുകൊടുക്കില്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.
റാലിക്കിടെ നടന്ന ആക്രമണത്തില്‍ 26 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. സംഘാടകര്‍ പോലും കരുതാത്ത അത്ര ജനക്കൂട്ടമായി. അനധികൃത കുടിയേറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധ റാലി തുടങ്ങിയത്. ഇതിനെതിരെ പ്രതിഷേധവുമായി കുടിയേറ്റ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് അക്രമ സംഭവങ്ങള്‍ നടന്നത്. അക്രമം നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധിക്കുന്നതിലല്ല അക്രമം നടത്തുന്നതിലാണ് എതിര്‍പ്പെന്നും സംഭവം ന്യായീകരിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
24 പേര്‍ സംഭവത്തില്‍ അറസ്റ്റിലായി. ശനിയാഴ്ച നടന്ന സംഭവത്തെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദും അപലപിച്ചു.
പ്രതിഷേധ റാലിക്കിടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ വധിക്കണമെന്ന് ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞതിന്റെ വീഡിയോ പുറത്തുവന്നു. കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത വ്യക്തിയെ ശിക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കുടിയേറ്റ വിരുദ്ധത വലുതാകുന്നതിന്റെ ഉദാഹരണമാണ് ലണ്ടനില്‍ നടന്ന റാലി.