ആമസോണിന്റെ ബിഗ് ഡീല്‍ ഡെയ്‌സ് തിരിച്ചു വരുന്നു. ആമസോണ്‍ പ്രൈം ഡേ 2 എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവസങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ ഏഴിനും എട്ടിനും ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ ഡീല്‍ രണ്ട് ദിവസം ഉണ്ടായിരിക്കും.
മാത്രമല്ല, കോഫി മെഷീനുകള്‍, എയര്‍ ഫ്രയേഴ്സ്, സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍, ഗാര്‍ഹിക അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കൊക്കെ ആകര്‍ഷകമായ വിലക്കിഴിവും ലഭിക്കും. വന്‍ കിഴിവുകളോടെ ക്രിസ്ത്മസ് ഷോപ്പിംഗ് ആരംഭിക്കാനുള്ള ഒരു അവസരമായാണ് പലരും ഇതിനെ കണക്കാക്കുന്നത്.
ചില അത്യാകര്‍ഷകങ്ങളായ കിഴിവുകള്‍ ഉണ്ടെങ്കിലും എല്ലാ ഓഫറുകളും അത്ര ആകര്‍ഷണീയങ്ങളല്ല എന്നു കൂടി ഓര്‍ക്കണം. ഇപ്പോള്‍ കിഴിവ് ലഭിക്കുന്ന ചില വസ്തുക്കള്‍ക്ക് ജൂലായ് പ്രൈം ഡേ, ബ്ലാക്ക് ഡേ തുടങ്ങിയ കഴിഞ്ഞകാല ഷോപ്പിംഗ് മാമാങ്കങ്ങളില്‍ ഇതിലും കൂടുതല്‍ വിലക്കിഴിവ് ലഭിച്ചതായും കാണാന്‍ കഴിയും.
ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വന്‍ കിഴിവ് ലഭിക്കുക എന്ന് ആമസോണ്‍ മുന്‍കൂട്ടി പറയാറില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രവണതയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ നിഞ്ച എയര്‍ ഫ്രയേഴ്സ്, വാക്വം തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കാന്‍ ഇടയുണ്ട്. അതുപോലെ നെസ്പ്രസോ കോഫി മെഷീനുകള്‍, നിഞ്ച ഡുവല്‍ ഡ്രോയര്‍ എയര്‍ ഫ്രയര്‍ എന്നിവയ്ക്കും കിഴിവ് ലഭിച്ചേക്കാം.