യു.കെ.വാര്‍ത്തകള്‍

ഡൊണാള്‍ഡ് ട്രംപിനും, ഫസ്റ്റ് ലേഡി മെലാനിയയ്ക്കും സ്റ്റേറ്റ് ബാന്‍ക്വറ്റ് നല്‍കി രാജാവും രാജ്ഞിയും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദേശീയ സന്ദര്‍ശനം ആഘോഷമാക്കി ചാള്‍സ് രാജാവും, കാമില്ല രാജ്ഞിയും. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ സ്റ്റേറ്റ് ബാന്‍ക്വറ്റില്‍ തൃപ്തിയടഞ്ഞാണ് ട്രംപും, കുടുംബവും മടങ്ങിയത്. വിന്‍ഡ്‌സര്‍ കാസിലില്‍ ഒരുക്കിയ ബാന്‍ക്വറ്റില്‍ രാജാവും, പ്രസിഡന്റും പ്രസംഗിച്ചു.

അമേരിക്കയുമായുള്ള സവിശേഷ ബന്ധത്തെ കുറിച്ചാണ് രാജാവ് പ്രസംഗിച്ചത്. ഒപ്പം യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന ഭീഷണികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞങ്ങളും, സഖ്യകക്ഷികളും ഉക്രെയിന് പിന്തുണ നല്‍കുന്നു, അക്രമം തടയാനും, സമാധാനം പുനഃസ്ഥാപിപ്പിക്കാനുമാണ് ഇത്. രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നിമിഷം. മികച്ചതും, മോശവുമായ സമയങ്ങളില്‍ ഒരുമിച്ച് ആഘോഷിക്കുകയും, ഒരുമിച്ച് കരയുകയും, ഒരുമിച്ച് നില്‍ക്കുകയും ചെയ്തവരാണ് നമ്മള്‍', ട്രംപിനെ അരികിലിരുത്തി ചാള്‍സ് പറഞ്ഞു.

1970-കളില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ തന്റെ മകള്‍ ട്രിസിയയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വരനെ തേടിയ കാര്യവും ചാള്‍സ് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. അന്ന് മാധ്യമങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ നിക്‌സണ്‍ കുടുംബത്തിലെ ഒരാളെ വിവാഹം ചെയ്‌തേനെ, രാജാവ് തമാശയായി പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരവുകളില്‍ ഒന്നാണിതെന്ന് ട്രംപ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രണ്ട് തവണ ബ്രിട്ടനില്‍ ദേശീയ സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് താന്‍ മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള തമാശ ഹാളിലും പൊട്ടിച്ചിരി വിടര്‍ത്തി. വില്ല്യം രാജകുമാരനെ പോലൊരു ഭാവി രാജാവിനെ വളര്‍ത്തിയ രാജാവിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.

യുകെയിലേക്ക് വിമാനം കയറും മുമ്പേ ചാള്‍സ് രാജാവിനേയും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനേയും ട്രംപ് പുകഴ്ത്തിയിരുന്നു. ചാള്‍സ് രാജാവിനെ 'സുന്ദരനായ മാന്യന്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജാവും രാജ്ഞിയും ദീര്‍ഘകാലമായി തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ യുകെയെ പ്രതിനിധീകരിക്കുന്നത് വളരെ നന്നായിട്ടാണെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രസിഡന്റ് ട്രംപിന്റെ ദേശീയ സന്ദര്‍ശനം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന നടപടി ഈ വീക്കെന്‍ഡില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.

  • മൂന്ന് റഷ്യന്‍ ചാരന്മാരെ എസ്സെക്സില്‍ അറസ്റ്റ് ചെയ്തു
  • പീഡനക്കേസില്‍പ്പെട്ട 24% ഡോക്ടര്‍മാര്‍ക്കും ജോലി തുടരാന്‍ അനുമതി കിട്ടുന്നു!
  • സാറാ സുല്‍ത്താന ഇടഞ്ഞു; ജെറമി കോര്‍ബിന്റെ പുതിയ പാര്‍ട്ടി പ്രതിസന്ധിയില്‍
  • ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഹോം ഓഫീസ്; നാടുകടത്തിയത് ഇന്ത്യക്കാരനെ!
  • ക്രോയ്ഡോണില്‍ ഇന്ത്യന്‍ വയോധികന്‍ ബൈക്കിടിച്ച് കൊല്ലപ്പെട്ട സംഭവം; യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും
  • നമ്മുടെ നിയമങ്ങള്‍ കൊണ്ട് കുടിയേറ്റക്കാര്‍ തമാശ കാണിക്കുന്നുവെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്
  • കൊടുങ്കാറ്റില്‍ വിറങ്ങലിച്ച് യുകെ; ഹീത്രുവില്‍ ഇറങ്ങാനാകാതെ വിമാനങ്ങള്‍
  • ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല!
  • യുകെയിലെ വീടുകളുടെ വില 12 മാസത്തിനിടെ 2.8% വര്‍ധിച്ചു
  • 3.8% ല്‍ മാറ്റമില്ലാതെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറാനിടയില്ല
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions