ക്രോയ്ഡോണില്‍ ഇന്ത്യന്‍ വയോധികന്‍ ബൈക്കിടിച്ച് കൊല്ലപ്പെട്ട സംഭവം; യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും
ലണ്ടനിലെ ബ്രോംലിയില്‍ ക്രോയ്ഡോണില്‍ റോഡിലെ കാല്‍നട പാതയില്‍ 86 കാരനായ ഇന്ത്യന്‍ വംശജനായ കുന്‍വര്‍ സിംഗ് അപകടത്തില്‍പ്പെട്ട് ദാരുണമായി മരിച്ച സംഭവത്തില്‍ യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു.
25 കാരനായ ഡാനിയല്‍ റെഡ്പാത്ത് ഓടിച്ചിരുന്ന അമിത വേഗത്തിലായിരുന്നു 40 മൈല്‍ വേഗ പരിധിയുള്ള സ്ഥലത്ത് 64 മൈല്‍ വേഗത്തിലാണ് ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. സിംഗ് കാല്‍നടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തു വച്ചുതന്നെ മരിച്ചു.
ഓള്‍ഡ് ബെയിലി കോടതി പ്രതിക്ക് 21 മാസം തടവും മൂന്നു വര്‍ഷത്തേക്ക് ഡ്രൈവിങ് വിലക്കും വിധിച്ചു. പ്രതി റോഡിലെ നിയമങ്ങളെ വ്യക്തമായി അവഗണിച്ചുവെന്നും ജഡ്ജി റിച്ചാര്‍ഡ് മാര്‍ക്‌സ് ചൂണ്ടിക്കാട്ടി. സിംഗിന്റെ മക്കളുടെ വികാര ഭരിതമായ പ്രതികരണങ്ങളും കോടതി രേഖപ്പെടുത്തി. പ്രതിക്ക് പ്രൊവിഷണല്‍ ലൈസന്‍സായിരുന്നെങ്കിലും ബൈക്കില്‍ എല്‍ ബോര്‍ഡില്ലായിരുന്നു. ഇന്‍ഡിക്കേറ്ററഉകളും മിററുകളും ഉണ്ടായിരുന്നില്ല. ഹൈവേയ്ക്ക് അനുയോജ്യമല്ലാത്ത പിന്‍ചക്രം ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി.
ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ സഹിക്കാനാകാതെ 90 കാരിയായ ഭാര്യയും മരണമടഞ്ഞു. പ്രതി സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചുവെങ്കിലും പൊതുസുരക്ഷയെ മുന്‍നിര്‍ത്തി കോടതി കര്‍ശനമായ ശിക്ഷയാണ് വിധിച്ചത്.