യുകെയില്‍ 12 കാരിയെ ബലാത്സംഗം ചെയ്തും ഡസന്‍ കണക്കിന് കുട്ടികളെ ഓണ്‍ലൈനിലൂടെ ചൂഷണം ചെയ്തതുമായ കുറ്റത്തിന് 22 കാരന് 14 വര്‍ഷം തടവുശിക്ഷ. 22 കാരനായ സ്റ്റുവര്‍ ലാത്തിമിന് 11 മുതല്‍ 13 വരെ പ്രായമുള്ള നൂറുകണക്കിന് പെണ്‍കുട്ടികളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.
നാലായിരത്തിലേറെ അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തു. പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയിലെ വിചാരണയില്‍ ഇയാള്‍ 49 കുറ്റങ്ങള്‍ സമ്മതിച്ചു. കുറഞ്ഞത് 41 പേരാണ് ഇതുവരെ ഇരകളായവര്‍. കുട്ടികളോട് ജോഷ് എന്ന 14 കാരനായിട്ടാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ഇടപെട്ടിരുന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം നല്‍കിയും തട്ടിപ്പ് നടത്തി.
അപകടകരനായ കുറ്റവാളിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കുറിച്ച് പറയുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം ശ്രദ്ധിക്കണമെന്ന് മാതാപിതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു.