യു.കെ.വാര്‍ത്തകള്‍

30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ തയാറെടുത്ത് ട്രഷറി; പണപ്പെരുപ്പം ഇനിയും ഉയരും!

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ കുടുംബബജറ്റും താളം തെറ്റുമ്പോള്‍ വീണ്ടും നികുതി വര്‍ധനയ്ക്ക് കോപ്പു കൂട്ടി ട്രഷറി. 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ ട്രഷറി തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഷന്‍കാര്‍ക്കും, സാധാരണ ജോലിക്കാര്‍ക്കും, ചോക്ലേറ്റ് പ്രേമികള്‍ക്കും വരെ 30 ബില്ല്യണ്‍ പൗണ്ട് വലിയ തിരിച്ചടിയാകുമെന്നാണ് സൂചന.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി രാജ്യത്തിന്റെ ഉത്പാദന പ്രവചനങ്ങള്‍ ഏറെക്കുറെ കുറയ്ക്കുമെന്ന് ട്രഷറി അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇത് ചാന്‍സലറുടെ പദ്ധതികള്‍ക്ക് കനത്ത ആഘാതമാകും. ഇതോടെ നികുതി വര്‍ധനവല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതാകുകയും ചെയ്യും.

30 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതി വരുമാനം നേടാനാണ് ഉദ്യോഗസ്ഥരുടെ ആലോചന. നവംബര്‍ 26 വരെ സമയമുള്ളതിനാല്‍ ഈ കണക്കില്‍ മാറ്റങ്ങള്‍ വരാമെന്ന് സ്രോതസ്സുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ജനങ്ങളുടെയും, ബിസിനസ്സുകളുടെയും ചങ്കത്തടിച്ച ശേഷമാണ് റീവ്‌സ് വീണ്ടും അസാധാരണ നികുതി ഭാരം ചുമത്താന്‍ ഒരുങ്ങുന്നത്.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച സ്തംഭിക്കുകയും, വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യുന്നത് ജനങ്ങളെയും, ബിസിനസ്സുകളെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഇതിനിടെ ഈ വര്‍ഷം ജി7 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലായിരിക്കുമെന്ന് ഒഇസിഡി പ്രവചിച്ചിട്ടുണ്ട്.

അതേസമയം, ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ദ്ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം മറക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റ് ചാന്‍സലറെ ഉപദേശിക്കുന്നത്. ഇത് ഒഴിവാക്കിയാല്‍ മധ്യവര്‍ഗ്ഗക്കാര്‍ക്ക് മേല്‍ നികുതി വര്‍ധിപ്പിക്കാന്‍ കഴിയും. പണപ്പെരുപ്പം കൂടുന്നത് പലിശ നിരക്കിനെയും ബാധിക്കും. ഇത് മോര്‍ട് ഗേജുകാരെയും ദോഷകരമായി ബാധിക്കും.

  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions