14കാരിയ്ക്കും യുവതിയ്ക്കും നേരെ ലൈംഗികാതിക്രമം; അഭയാര്‍ത്ഥിക്ക് തടവ്, നാടുകടത്തും
വിവാദമായ എപ്പിംഗ് ഹോട്ടലില്‍ താമസിച്ച് കൊണ്ട് യുകെയിലെ സ്ത്രീയ്ക്കും, 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും നേരെ ലൈംഗികാതിക്രമം നടത്തിയ അഭയാര്‍ത്ഥിക്ക് ഒരു വര്‍ഷം തടവ്. കുറ്റവാളിയെന്ന് തെളിഞ്ഞിട്ടും, അഭയാര്‍ത്ഥിയെ നാടുകടത്താന്‍ കഴിയാത്തത് ഹോം ഓഫീസിനും, ലേബര്‍ ഗവണ്‍മെന്റിനും വലിയ നാണക്കേടാണ് സമ്മാനിക്കുന്നത്. രാജ്യത്ത് അഭയാര്‍ത്ഥിത്വം തേടിവന്നിട്ട് രാജ്യത്തുള്ളവരെ പീഡിപ്പിക്കുകയും, അതിന് ശേഷം നിയമവ്യവസ്ഥയെ പരിഹസിച്ച് ഇവിടെ തന്നെ നികുതിദായകന്റെ ചെലവില്‍ താമസിക്കുകയും ചെയ്യുന്നതാണ് അപഹാസ്യരാക്കി മാറ്റുന്നത്.
ഈ ഘട്ടത്തിലാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒരു വര്‍ഷം അകത്തായ അഭയാര്‍ത്ഥിയെ ഏത് വിധേനയും നാടുകടത്തുമെന്ന് ഹോം ഓഫീസ് ആണയിടുന്നത്. എത്യോപ്യന്‍ പൗരനായ ഹാദുഷ് ഗെര്‍ബെര്‍സ്ലാസി കെബാതുവാണ് യുകെയിലേക്ക് ചെറുബോട്ടില്‍ എത്തിയ ശേഷം ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇതിനിടെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തി.
ചെംസ്‌ഫോര്‍ഡ് & കോള്‍ചെസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതി മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇപ്പോള്‍ കെബാതുവിനെ സ്വദേശമായ എത്യോപ്യയിലേക്ക് നാടുകടത്തുമെന്നാണ് ഹോം ഓഫീസ് പറയുന്നത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യവുമായി മടക്കി അയയ്ക്കല്‍ കരാറില്ലാത്തതിനാല്‍ ഇത് എളുുപ്പമാകില്ല.
കൂടാതെ യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗിച്ച് കുറ്റവാളി ഇതിനെ പ്രതിരോധിക്കാനും സാധ്യതയുണ്ട്. സ്ത്രീകളോടുള്ള ഇയാളുടെ മോശം കാഴ്ചപ്പാടാണ് പെരുമാറ്റത്തില്‍ കണ്ടതെന്ന് വിധിയില്‍ ജഡ്ജ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.