മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ മലയാളി അന്തരിച്ചു. പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശി ബിനു പാപ്പച്ചന്‍ (52 ) ആണ് വിടവാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു . ഏറെക്കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ശ്വാസകോശം മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്റെ അളവ് കൂടുകയും ശ്വാസംമുട്ടലുണ്ടാവുകയും ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടും അദ്ദേഹം കാണാനെത്തിയവരോട് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് രാത്രിയോടെ മരണം സംഭവിച്ചത്.
മാഞ്ചസ്റ്ററില്‍ ഷോപ്പ് നടത്തുകയായിരുന്നു ബിനു. എന്നാല്‍ അസുഖം ബാധിച്ചപ്പോള്‍ ഷോപ്പ് അടച്ചുപൂട്ടുകയും തുടര്‍ന്ന് ടാക്‌സി ഡ്രൈവറായും ജോലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും മുന്നോട്ടു കൊണ്ടുപോകാനായില്ല. പൊന്മേലില്‍ തെക്കേതില്‍ കുടുംബാംഗമാണ്.വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്‌സായ ലിനിയാണ് ഭാര്യ. മൂത്തമകള്‍ ഫാര്‍മസിയ്ക്ക് പഠിക്കുകയാണ്. ഇളയ മകള്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്.