യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; യോഗ്യത നേടുന്ന പുതിയ നഴ്‌സുമാര്‍ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക്!

രോഗികളുടെ ബാഹുല്യം മൂലം എന്‍എച്ച്എസ് വീര്‍പ്പു മുട്ടുകയാണ്. സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എന്‍എച്ച്എസിന് നഴ്‌സുമാരുടെ സേവനവും അനിവാര്യമാണ്. എന്നാല്‍ രോഗികളുടെ ഡിമാന്‍ഡിന് അനുസൃതമായി നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നുമില്ല. കുടിയേറ്റക്കാരായ നഴ്‌സുമാരാണ് ഒരുപരിധി വരെ സേവനങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത്.

എന്നാല്‍ രാജ്യത്ത് ക്വാളിഫൈ ചെയ്യുന്ന നഴ്‌സുമാര്‍ മേഖല മാറി പോകുകയാണ് എന്ന് പറയപ്പെടുന്നു. പുതുതായി യോഗ്യത നേടുന്ന നഴ്‌സുമാരില്‍ നല്ലൊരു ഭാഗവും ഹോസ്പിറ്റലുകള്‍ക്ക് പകരം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. ലഭ്യമായ ജോലികളുടെ കടുത്ത ക്ഷമാമാണ് ഇതിലേക്ക് നയിക്കുന്നതെന്നാണ് പറയുന്നത്. അതേസമയം ദേശീയ തലത്തില്‍ നഴ്‌സുമാരുടെ ക്ഷാമം നേരിടുകയും ചെയ്യുന്നു.

രോഗികളുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്ന തോതില്‍ നഴ്‌സുമാരില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 81 ശതമാനം നഴ്‌സുമാരാണ് ആവശ്യത്തിന് ജോലിക്കാരില്ലാതെയാണ് സേവനം നല്‍കുന്നതെന്ന് വ്യക്തമാക്കിയത്. 34,000 വേക്കന്‍സികള്‍ വിവിധ ഭാഗങ്ങളിലായി ഒഴിഞ്ഞ് കിടക്കുന്നുവെന്നാണ് കണക്ക്.

ആവശ്യത്തിന് ജീവനക്കാരില്ലാതെ ജോലി ചെയ്യുന്നത് ഒരു പതിവായി മാറിയിട്ടുണ്ടെന്ന് ഒരു നഴ്‌സ് വെളിപ്പെടുത്തി. എന്നാല്‍ ഈ അവസ്ഥയിലും പുതുതായി യോഗ്യത നേടുന്ന നഴ്‌സുമാര്‍ക്ക് ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടും നേരിടുന്നു. ഇതോടെയാണ് പലരും പബ്ബുകളിലും, ബാറുകളിലും ജോലി ചെയ്യുന്നത്. നാല് വ്യത്യസ്ത നഗരങ്ങളില്‍ നഴ്‌സിംഗ് ജോലിക്കായി അപേക്ഷിച്ച ശേഷം ലഭിക്കാതെ വന്നതോടെയാണ് പിടിച്ചുനില്‍ക്കാന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി തുടങ്ങിയതെന്ന് പലരും പറയുന്നു.

  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions