യു.കെ.വാര്‍ത്തകള്‍

റിഫോം നേതാവ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും, ദേശീയ സുരക്ഷയ്ക്കും ഭീഷണിയെന്ന് ബോറിസ്

റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഗല്‍ ഫരാഗ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും, ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ബോറിസ് ആരോപിച്ചു. റഷ്യയുടെ പേരിലുള്ള റിഫോം നിലപാടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശനം. റിഫോം യുകെയുടെ കുതിച്ചുയരുന്ന ജനപ്രീതിയെ ബോറിസ് തള്ളിക്കളഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ പാര്‍ട്ടി നിലവിലുണ്ടാകുമെന്ന് ആര്‍ക്കാണ് ഉറപ്പെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കുടിയേറ്റ വിരുദ്ധത പറഞ്ഞു അധികാരത്തിലെത്താനുള്ള ശ്രമമാണ് റിഫോം യുകെ നടത്തുന്നത്. പി ആര്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും നിഗല്‍ ഫരാഗെ അടുത്തിടെ പറഞ്ഞിരുന്നു.

അതിര്‍ത്തി നിയന്ത്രണം കൈവിട്ടതിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമങ്ങളെ തടയാനാണ് ബോറിസ് പരസ്യമായി രംഗത്തെത്തിയത്.

കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളില്‍ ആളുകൂടുന്നതിന് പിന്നിലെ കാരണം മനസ്സിലാക്കുന്നതായി മുന്‍ പ്രധാനമന്ത്രി പറയുന്നു. അതിര്‍ത്തി നിയന്ത്രണത്തില്‍ തന്റെ മോശം റെക്കോര്‍ഡ് മറച്ചുവെയ്ക്കാതെയാണ് ബോറിസ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. അനധികൃത കുടിയേറ്റത്തെ കുറിച്ചാണ് പൊതുജനങ്ങള്‍ ആശങ്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങളെയും, തന്നെയും ഇത് ഭ്രാന്ത് പിടിപ്പിക്കുന്നതായി ബോറിസ് വ്യക്തമാക്കി.

അനധികൃത കുടിയേറ്റം തന്റെ നേതൃത്വത്തിലാണ് വര്‍ദ്ധിച്ചതെന്ന നിഗല്‍ ഫരാഗിന്റെ പ്രസ്താവനയെ അദ്ദേഹം തള്ളി. ബ്രക്‌സിറ്റ് ബ്രിട്ടന് നെറ്റ് മൈഗ്രേഷന്‍ പൂജ്യത്തില്‍ എത്തിക്കാനുള്ള ശേഷിയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions