യു.കെ.വാര്‍ത്തകള്‍

ബ്രാഡ്ഫോര്‍ഡില്‍ യുവതിയെയും മൂന്ന് കുഞ്ഞുങ്ങളെയും തീയിട്ട് കൊന്ന കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍

ബ്രാഡ്‌ഫോര്‍ഡില്‍ വീടിന് തീയിട്ട് ഒരു യുവതിയേയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊന്ന കേസിലെ പ്രതിയെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബ്രേ്യാണി ഗവിത്ത് എന്ന 29കാരിയേയും അവരുടെ കുഞ്ഞുങ്ങളെയും കൊന്ന കേസില്‍ വിചാരണ നേരിടുന്ന 44കാരന്‍ മൊഹമ്മദ് ഷബീര്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ബ്രേ്യാണിയുടെ സഹോദരിയും ഇയാളുടെ മുന്‍കാമുകിയുമായ അന്റോണിയ ഗവിത്തിനെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്ക് മേല്‍ കേസുണ്ട്.

പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡിലുള്ള വെസ്റ്റ്ബറി റോഡിലുള്ള വീട്ടില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് അതിരാവിലെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഷബീറും ഷറാസ് അലി എന്ന 40കാരനും കാലും സുന്ദര്‍ലാന്‍ഡ് എന്ന 26കാരനും ചേര്‍ന്നായിരുന്നു വീടിന് തീയിട്ടത്. ഇവരും ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നവംബറില്‍ വിചാരണ നേരിടാനിരിക്കുകയാണ്. ഇവര്‍ എല്ലാവരും തന്നെ കൊലപാതക കുറ്റം നിഷേധിച്ചിരുന്നു.

ഷബീറിന്റെ ആത്മഹത്യ സ്ഥിരീകരിച്ച എച്ച് എം പി ലീഡ്‌സ് പ്രിസണ്‍ സര്‍വ്വീസ് ഇക്കാര്യത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ലീഡ്‌സിലെ ജയിലില്‍ വെച്ച് സെപ്റ്റംബര്‍ 24 ന് ആണ് ഷബീര്‍ ആത്മഹത്യ ചെയ്തതെന്ന് ജയില്‍ വക്താവ് അറിയിച്ചു. കസ്റ്റഡിയില്‍ ഇരിക്കവെ ആയിരുന്നു മരണമെന്നതിനാല്‍, പ്രിസണ്‍സ് ആന്‍ഡ് പ്രൊബേഷന്‍ ഓംബുഡ്‌സ്മാന്‍ ആയിരിക്കും ഇക്കാര്യം അന്വേഷിക്കുക.

  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions