ലണ്ടനിലെ രണ്ട് നഴ്‌സറികളിലെ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്‌സറി ടീച്ചര്‍ക്ക് 8വര്‍ഷം തടവുശിക്ഷ. നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ റോക്‌സാന ലെക്കയ്ക്ക് ആണ് എട്ടുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടത്.
ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്‌സറിയിലായിരുന്നു ആക്രമണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ കണ്ട് വിചാരണക്കിടെ മാതാപിതാക്കളും ജൂറിയംഗങ്ങളും കരഞ്ഞുവെന്നും മാധ്യമങ്ങള്‍ പറയുന്നു.
കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോട് കടുത്ത ക്രൂരതയാണ് അധ്യാപിക കാണിച്ചത്. സിഡിസ്റ്റിക് എന്നാണ് ജഡ്ജി ഇവരെ വിളിച്ചത്. മനുഷ്യരാശിയ്ക്ക് അപമാനകരമായ പ്രവൃത്തിയെന്നും വിമര്‍ശിച്ചു.
ശക്തമായ തെളിവുകള്‍ പരിഗണിച്ചാണ് അധ്യാപികയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.