ബാന്‍ബറി സെന്റ് മേരീസ് പള്ളിയുടെ പരിസരത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ബാന്‍ബറിയിലെ പള്ളിയുടെ സമീപം യുവതി കൂട്ട ബാലത്സംഗത്തിന് ഇരയായി. ബാന്‍ബറിയിലെ സെന്റ് മേരീസ് പള്ളിയുടെ പരിസരത്തു പ്രായം 30 കളിലുള്ള യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നാണു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായും
പള്ളിമുറ്റത്തും ടൗണ്‍ സെന്ററിലെ സമീപ പ്രദേശങ്ങളിലും വെച്ച് ഞായറാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്.
ഇതിന് ദൃക്സാക്ഷികളായവര്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങി സി സി ടി വി പരിശോധനകള്‍ നടത്തുകയും ചെയ്യും. ഈ സ്ത്രീയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നു കരുതുന്ന മറ്റൊരു സ്ത്രീയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഭീകരമായ ഈ കുറ്റകൃത്യം നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിറ്റക്ടീവ് സര്‍ജന്റ് മാര്‍ക്ക് പെര്‍സോണിയസ് പറഞ്ഞു.
ബ്രിട്ടനില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ഷം തോറും ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യു.കെ ക്രൈം സര്‍വേ പ്രകാരം 2023-ല്‍ മാത്രം ഏകദേശം 7.5 ലക്ഷം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരകളായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.