യു.കെ.വാര്‍ത്തകള്‍

കെയര്‍ മേഖലക്കായി 500 മില്ല്യണ്‍ പൗണ്ട്; ഇംഗ്ലണ്ടിലെ കെയര്‍ ജോലിക്കാര്‍ക്ക് വന്‍ ശമ്പളവര്‍ധന വരുന്നു

കെയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 500 മില്ല്യണ്‍ പൗണ്ട് ഇറക്കാന്‍ സര്‍ക്കാര്‍. ജീവനക്കാര്‍ കെയര്‍ ജോലി വിട്ടുപോകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിലെ കെയര്‍ ജോലിക്കാര്‍ക്ക് ശമ്പളവര്‍ധന നല്‍കി പിടിച്ചു നിര്‍ത്തുകയാണ് ലക്‌ഷ്യം .

ഇംഗ്ലണ്ടിലെ കെയര്‍ മേഖലയില്‍ ആവശ്യത്തിന് വരുമാനമില്ലാത്തതും, മോശം തൊഴില്‍ സാഹചര്യങ്ങളും ജോലിക്കാരെ ഇതില്‍ തുടരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കാണാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പദ്ധതി.

2028 മുതല്‍ ശമ്പളവര്‍ധന നല്‍കാനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നീക്കം. ട്രേഡ് യൂണിയനുകളുടെയും, എംപ്ലോയര്‍മാരുടെയും പുതിയ സംഘത്തെ നിയോഗിച്ച് ചര്‍ച്ചകള്‍ വേഗത്തിലാക്കാനും, മേഖലയിലെ വരുമാനവും, തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തി ജോലിക്കാര്‍ ഒഴിഞ്ഞ് പോകുന്നത് തടയുകയാണ് ലക്ഷ്യം.

പ്രാഥമിക വര്‍ധനവിനായി 500 മില്ല്യണ്‍ പൗണ്ടാണ് വെസ് സ്ട്രീറ്റിംഗ് വകയിരുത്തുന്നത്. ഈ വര്‍ഷം തന്നെ പുതിയ ചര്‍ച്ചാ സംഘത്തെ നിയോഗിക്കാനുള്ള നടപടി ആരംഭിക്കും. എന്നാല്‍ വരുമാനം ഉയരാന്‍ കൂടുതല്‍ വലിയ നിക്ഷേപങ്ങള്‍ ആവശ്യമായി വരുമെന്നാണ് യൂണിയനുകളുടെ പക്ഷം.

ലേബറിന്റെ ജോലിക്കാരുടെ അവകാശ പാക്കേജുകളുടെ ഭാഗമാണ് ഈ നടപടി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വരുമാനം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സൃഷ്ടിച്ച് കെയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി കരുതുന്നത്. കുറഞ്ഞ ശമ്പളവും, സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളും കെയര്‍ മേഖലയിലേക്ക് ജോലിക്കാരെ എത്തിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയാണ്.

  • കുഞ്ഞു ലൂക്കിന് ബ്രിസ്‌റ്റോള്‍ സമൂഹം ശനിയാഴ്ച വിട നല്‍കും; വേദനയോടെ പ്രിയപ്പെട്ടവര്‍
  • കാന്‍സര്‍ രോഗികള്‍ക്ക് 2 മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍
  • ഹെല്‍ത്ത് സെക്രട്ടറിയുടെ ശമ്പളവര്‍ധന ഓഫര്‍ തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ വിന്ററില്‍ സമര ദുരിതം
  • എംഎച്ച്ആര്‍എ യുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളി നിയമിതനായി
  • ലണ്ടന്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില്‍ ശക്തം
  • ഇലക്ട്രിക് വാഹന ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റീവ്‌സ്
  • ഇംഗ്ലണ്ടിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടി മോര്‍ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും
  • ഇംഗ്ലണ്ടില്‍ ദേശീയ പാഠ്യപദ്ധതി പുനഃപരിശോധന റിപ്പോര്‍ട്ട്: 10 പ്രധാന ശുപാര്‍ശകള്‍
  • കംബ്രിയയില്‍ ട്രെയിന്‍ പാളം തെറ്റി; യാത്രാസര്‍വീസുകള്‍ തടസപ്പെട്ടു
  • ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങള്‍ ശക്തം; കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions