ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ കത്തികുത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊല്ലപ്പെട്ട ഗ്രേസ് കുമാര്‍ എന്ന ഇന്ത്യന്‍ വംശജയായ യുവതിയ്ക്ക് മരണാനന്തര ബഹുമതിയായി ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാ ധീരതാ പുരസ്‌കാരമായ ജോര്‍ജ് മെഡല്‍. നോട്ടിങ്ഹാം സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു 19 കാരിയായ ഗ്രേസ്.
2023ല്‍ വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം ഗ്രേസും കൂട്ടുകാരന്‍ ബാര്‍ണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണ് കത്തിയുമായി എത്തി അക്രമി ബര്‍ണാബിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ഗ്രേസ് ആദ്യം കുത്തേറ്റ് മരിച്ചു. പിന്നാലെ ബര്‍ണാബിയും അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. മാനസിക പ്രശ്‌നങ്ങളുള്ള കൊലയാളി ഇപ്പോള്‍ ചികിത്സയിലാണ്.
ബ്രിട്ടനില്‍ ഡോക്ടര്‍മാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓമാലിയുടേയും മകളാണ് ഗ്രേസ്. സിനീദ് ഐറിഷ് വംശജയാണ്.