യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററില്‍ വിട പറഞ്ഞ ബിനു പാപ്പച്ചന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന്

മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ മരണമടഞ്ഞ ബിനു പാപ്പച്ചന്റെ സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശനവും 17 ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണി വരെയായിരിക്കും പൊതുദര്‍ശനവും സംസ്‌കാര ശ്രുശ്രൂഷകളും നടക്കുക. തുടര്‍ന്ന് ആല്‍ട്രിഞ്ചം സെമിത്തേരിയില്‍ ഉച്ചക്ക് 1.30 യോടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശിയായ ബിനു പാപ്പച്ചന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് മരിച്ചത്. ബിനുവിന്റെ സഹോദരന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാണ് സംസ്‌കാര ചടങ്ങുകളും നീട്ടി വച്ചത്.

കോവിഡ് കാലം മുതല്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. ഏറെക്കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ശ്വാസകോശം മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് ഓക്സിജന്റെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്.

മാഞ്ചസ്റ്ററില്‍ ഒരു കട നടത്തുകയായിരുന്നു ബിനു. എന്നാല്‍ അസുഖം ബാധിച്ചപ്പോള്‍ കട അടച്ചുപൂട്ടുകയും തുടര്‍ന്ന് ടാക്സി ഡ്രൈവറായും ജോലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും മുന്നോട്ടു കൊണ്ടുപോകാനായില്ല. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്സായ ലിനിയാണ് ഭാര്യ. മൂത്തമകള്‍ ഫാര്‍മസിയ്ക്ക് പഠിക്കുകയാണ്. ഇളയ മകള്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്. പാന്മേലില്‍ തെക്കേതില്‍ കുടുംബാംഗമാണ്.

സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :

Home Going Service The Firs Bowden Rooms, Altrincham WA14 2TQ

Cemetery Service

Altrincham Cemetery & Crematoriumwhitehouse Lane Dunham Massey Altrincham WA155RH

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions