കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന ജോസ്(56) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെ ഇവരുടെ വീടിന് പിറകിലായാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറ്റൂമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ലീന ജോസും ഭര്‍ത്താവും രണ്ടുമക്കളും ഭര്‍തൃപിതാവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് ഒരു മകനൊഴികെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. കോട്ടയം മെഡി. കോളേജിന് സമീപം ഹോട്ടല്‍ നടത്തുന്ന മൂത്തമകന്‍ കടയടച്ച് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ലീന ജോസ് വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ പറഞ്ഞു. വഴക്കിടുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാട് മാതൃഭൂമി