റിഫോം യുകെയുടെ വളര്‍ച്ച കാരണം കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ മത്സരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനു പുറമെ ജനത്തെ കൈയിലെടുക്കാന്‍ മറ്റു ചില നമ്പറുകള്‍ കൂടി ഇറക്കുകയാണ് ടോറികള്‍ . അധികാരത്തിലെത്തിയാല്‍ ജനപ്രിയ നടപടികള്‍ കൊണ്ടുവരുമെന്ന് മാഞ്ചസ്റ്ററിലെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ടോറി നേതാവ് കെമി ബാഡെനോക് വ്യക്തമാക്കി.
പ്രധാനമായി സ്റ്റാമ്പ് ഡ്യൂട്ടി അവസാനിപ്പിക്കുമെന്ന പ്രഖ്യാപനമാണ് കെമി ബാഡെനോക് പറയുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണ് ടോറി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാഴ് ചെലവുകള്‍ നിയന്ത്രിക്കും ആനുകൂല്യങ്ങള്‍ കുറച്ച് ഫണ്ട് കണ്ടെത്തും. നികുതിഭാരം നല്‍കി ജനത്തെ ദ്രോഹിക്കാതെ മുന്നോട്ട് പോകാനാണ് ശ്രമമെന്നും നേതാവ് പറഞ്ഞു.
സ്വന്തമായി വീടു സ്വന്തമാക്കാന്‍ വഴിയൊരുക്കുമെന്നും ആദ്യ വീട് സ്വന്തമാക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നല്‍കണമെന്നുമാണ് തീരുമാനമെന്നും ബെഡെനോക് പറഞ്ഞു.
വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏവര്‍ക്കും ഒപ്പം നില്‍ക്കും. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കു ആശ്വാസകരമായി ഒപ്പം നില്‍ക്കുമെന്നും കെമി ബെഡനോക് പറഞ്ഞു.