ഈ വര്‍ഷം യുകെയിലേക്ക് ബോട്ടുകളില്‍ കയറി എത്തിയത് 35,000-ലേറെ അനധികൃത കുടിയേറ്റക്കാര്‍. എന്നാല്‍ ഫ്രാന്‍സിലേക്ക് മടക്കി അയക്കാനായത് കേവലം 26 പേരെയാണ്. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കേവലം 26 പേരെ മാത്രമാണ് മടക്കി അയയ്ക്കാന്‍ കഴിഞ്ഞതെന്ന കണക്കുകള്‍ ലേബര്‍ ഗവണ്‍മെന്റിന് പോലും നാണക്കേടായി.
രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം പറന്നു. ഗവണ്‍മെന്റ് ഒപ്പിട്ട 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീം പ്രകാരമായിരുന്നു ഈ നാമമാത്ര നാടുകടത്തല്‍. ഇത്തരത്തില്‍ എത്തുന്നവരെ തടങ്കലില്‍ വെയ്ക്കുകയും, നാടുകടത്തുകയും ചെയ്യുന്നുവെന്ന സന്ദേശമാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെങ്കിലും ബുധനാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ ചെറുബോട്ടില്‍ എത്തിയെന്നത് ഞെട്ടലായി.
1075 പേര്‍ കൂടി എത്തിയതോടെ 2025 വര്‍ഷം 35,476 പേരാണ് ബ്രിട്ടീഷ് മണ്ണില്‍ അനധികൃതമായി പ്രവേശിച്ചത്. ഇതില്‍ കേവലം 0.07 ശതമാനമാണ് നാടുകടത്തപ്പെട്ടത്. പത്ത് പേരെ നാടുകടത്തുന്ന ചിത്രങ്ങള്‍ ഹോം ഓഫീസ് പുറത്തുവിട്ടപ്പോഴാണ് വളരെ ചെറിയ ശതമാനമാണ് ഇതില്‍ പെടുന്നതെന്ന് തിരിച്ചറിഞ്ഞത്.
കൂടാതെ ബ്രിട്ടീഷ് നികുതിദായകന്റെ പണം ഉപയോഗിച്ച് 18 യോഗ്യരായ ആളുകള്‍ യുകെയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഇതെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അവകാശപ്പെട്ടു.
ചിത്രം കടപ്പാട്