യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും ഇ യു രാജ്യങ്ങളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധം


ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ലാന്‍ഡ് ചെയ്താല്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാകും. ഈ വാരാന്ത്യത്തില്‍ യൂറോപ്പിലെ ഏതെല്ലാം വിമാനത്താവളങ്ങളില്‍ പുതിയ ട്രാവല്‍ സിസ്റ്റം പൂര്‍ണ്ണമായും നിലവില്‍ വരും എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നത്. എവിടെയെല്ലാം പുതിയ എന്‍ട്രി/ എക്സിറ്റ് സിസ്റ്റം നിലവില്‍ വരുമെന്ന വിവരം ബ്രസ്സല്‍സോ യൂറോപ്യന്‍ യൂണിയനോ ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടെ യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ ബ്രിട്ടീഷ് യാത്രക്കാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടും എന്ന് ഉറപ്പായി. ഞായറാഴ്ച മുതലാണ് പുതിയ ഇഇഎസ് പ്രവര്‍ത്തനക്ഷമമാകുന്നത്.

യൂറോപ്യന്‍ യാത്ര ചെയ്യുന്നവര്‍, കൂടുതല്‍ സമയം വിമാനത്താവളങ്ങളില്‍ ചെലവഴിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. പുതിയ ഇഇഎസ് സിസ്റ്റത്തില്‍ ബ്രിട്ടീഷ് പൗരന്മാരും മറ്റ് ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരും, വിമാനത്താവളങ്ങളില്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്‌കാന്‍ ചെയ്യുകയും ഫിംഗര്‍പ്രിന്റും ഫോട്ടോയും നല്‍കുകയും വേണം. ഇതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേകം ഇലക്ട്രോണിക് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൂടാതെ, യാത്രാ പ്ലാനിനെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കു കൂടി സഞ്ചാരികള്‍ ഉത്തരം നല്‍കേണ്ടതായി വന്നേക്കാം. എവിടെയാണ് താമസിക്കാന്‍ ഉദ്ദേശിക്കുന്നത്, ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടോ, യാത്രയ്ക്കുള്ള ചെലവുകള്‍ സ്വയം വഹിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം. ഇതില്‍ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെങ്കില്‍ ബോര്‍ഡര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യും.

പുതിയ സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുന്ന വിവരം യൂറോപ്യന്‍ കമ്മീഷന്‍ അംഗരാജ്യങ്ങളുമായി മാത്രമാണ് പങ്കുവച്ചിരിക്കുന്നത്. എസ്റ്റോണിയ, ലക്സംബര്‍ഗ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ ചില രാജ്യങ്ങള്‍ ആദ്യ ദിവസം മുതല്‍ തന്നെ പുതിയ സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മാഡ്രിഡിലെ വിമാനത്താവളത്തില്‍ ഒരു വിമാനത്തിലെത്തുന്ന യാത്രക്കാരില്‍ പരീക്ഷണാര്‍ത്ഥം മാത്രമായിരിക്കും ഇത് ആദ്യ ദിവസം മുതല്‍ പ്രവര്‍ത്തിപ്പിക്കുക എന്നാണ് സ്പെയിന്‍ അറിയിച്ചിരിക്കുന്നത്. ഏതായാലും ഈ വാരാന്ത്യം മുതല്‍ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ അധിക സമയം കരുതണമെന്നാണ് നിര്‍ദ്ദേശം.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions