യു.കെ.വാര്‍ത്തകള്‍

സുപ്രധാന മോട്ടോര്‍വെയില്‍ പുതിയ വേഗപരിധി വരുന്നു; ലംഘിച്ചാല്‍ 1000 പൗണ്ട് പിഴ

ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ സഞ്ചരിക്കുന്ന യുകെയിലെ പ്രധാന മോട്ടോര്‍വെയില്‍ പുതിയ വേഗപരിധി നിലവില്‍ വരുന്നു. ഈ മാസമാണ് പുതിയ നിയന്ത്രണം നിലവിലെത്തുന്നത്.

50 മൈല്‍ വേഗപരിധി പാലിക്കാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് 1000 പൗണ്ട് പിഴയും കിട്ടും. എം5 മോട്ടോര്‍വെയിലാണ് ഈ വേഗപരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഏതാനും മാസം ഈ പരിധി നിലവിലുണ്ടാകും.

ഡവോണിലും, സോമര്‍സെറ്റിലും മോട്ടോര്‍വെയില്‍ നിരവധി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടുമെന്നാണ് റിപ്പോര്‍ട്ട്. 2026 ഫെബ്രുവരി വരെയെങ്കിലും ഈ പ്രവൃത്തികള്‍ നീളും.

ഓരോ ഭാഗത്തേക്കുമുള്ള മൂന്ന് ചെറിയ ലെയിനുകളിലാണ് പുതിയ വേഗപരിധി ബാധകമാകുന്നത്. വെല്ലിംഗ്ടണിലെ ജംഗ്ഷന്‍ 26-ന് അടുത്താണ് ഇത് നിലവിലുള്ളത്. ഒക്ടോബര്‍ 26 തിങ്കളാഴ്ച മുതലാണ് ഇത് നിലവില്‍ വരുന്നത്.

ഈ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നാഷണല്‍ ഹൈവേസ് അറ്റകുറ്റപ്പണി നടത്തുന്നത്. കൂടാതെ സോമര്‍സെറ്റ് എം5-ല്‍ വാഹന ഡ്രൈവര്‍മാര്‍ക്കുള്ള സുരക്ഷയും മെച്ചപ്പെടുത്തുന്നുണ്ട്.


  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions