യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം

ലേബര്‍ ഗവണ്‍മെന്റിന് പുതിയ തലവേദനയായി ബ്രിട്ടനില്‍ തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് സമ്മര്‍ദം കൂട്ടുന്ന കണക്കുകള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ട്രിപ്പിള്‍ ആഘാതം സമ്മാനിക്കുന്നതാണ് കണക്കുകള്‍.

ഈ വര്‍ഷം ലോകത്തെ ആധുനിക സമ്പദ് വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കി. കൂടാതെ പാശ്ചാത്യ നാടുകളിലെ ജീവിതനിലവാരം മോശം വളര്‍ച്ച നേടുന്ന രാജ്യമായും ബ്രിട്ടന്‍ മാറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിനെല്ലാം പുറമെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തു തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതായും വ്യക്തമായത് ചാന്‍സലര്‍ക്ക് തിരിച്ചടിയാണ്. വരുമാന വളര്‍ച്ച കുത്തനെ താഴുന്നുവെന്നാണ് ഇതിനൊപ്പം ചേര്‍ത്തുവെയ്ക്കുന്ന കണക്ക്.

സാമ്പത്തിക പ്രതിസന്ധിയുടെ അപകടത്തിലേക്ക് ബ്രിട്ടന്‍ പെട്ടെന്ന് എത്തിപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി ഉന്നത ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ലേബറിന് വീഴ്ചകള്‍ സംഭവിക്കുന്നതിന്റെ പുതിയ തെളിവായാണ് വിമര്‍ശകര്‍ ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നത്.

30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്നതിനാല്‍ ചാന്‍സലര്‍ വീണ്ടും നികുതി വര്‍ധന അടിച്ചേല്‍പ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് കണക്കുകള്‍ തിരിച്ചടി സമ്മാനിക്കുന്നത്.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഭാവിയിലെ വളര്‍ച്ചാനിരക്ക് ഇനിയും താഴ്ത്തും. ഇതിന് അനുസൃതമായി കടമെടുപ്പ് നിയമങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ റീവ്‌സ് നിര്‍ബന്ധിതമാകും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിച്ചാല്‍ മറ്റ് വഴികളിലാണ് വര്‍ധന തേടിയെത്തുക.

എന്നാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടുന്നത് ഗുണത്തിന് പകരം ദോഷം സമ്മാനിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ അസാധ്യമായി മാറും. ടാക്‌സ് സിസ്റ്റം പരിഷ്‌കരിച്ച് ബില്ല്യണ്‍ കണക്കിന് പൗണ്ട് സ്വരൂപിക്കാന്‍ റീവ്‌സിന് അവസരമുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാണിക്കുന്നു.

  • കുഞ്ഞു ലൂക്കിന് ബ്രിസ്‌റ്റോള്‍ സമൂഹം ശനിയാഴ്ച വിട നല്‍കും; വേദനയോടെ പ്രിയപ്പെട്ടവര്‍
  • കാന്‍സര്‍ രോഗികള്‍ക്ക് 2 മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍
  • ഹെല്‍ത്ത് സെക്രട്ടറിയുടെ ശമ്പളവര്‍ധന ഓഫര്‍ തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ വിന്ററില്‍ സമര ദുരിതം
  • എംഎച്ച്ആര്‍എ യുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളി നിയമിതനായി
  • ലണ്ടന്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില്‍ ശക്തം
  • ഇലക്ട്രിക് വാഹന ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റീവ്‌സ്
  • ഇംഗ്ലണ്ടിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടി മോര്‍ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും
  • ഇംഗ്ലണ്ടില്‍ ദേശീയ പാഠ്യപദ്ധതി പുനഃപരിശോധന റിപ്പോര്‍ട്ട്: 10 പ്രധാന ശുപാര്‍ശകള്‍
  • കംബ്രിയയില്‍ ട്രെയിന്‍ പാളം തെറ്റി; യാത്രാസര്‍വീസുകള്‍ തടസപ്പെട്ടു
  • ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങള്‍ ശക്തം; കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions