യു.കെ.വാര്‍ത്തകള്‍

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ തൂത്തുവാരും; ടോറികള്‍ 7 സിറ്റില്‍ ഒതുങ്ങും!

റിഫോം യുകെയ്ക്കും നിഗല്‍ ഫരാഗിനും അനുകൂലമായി ബ്രിട്ടീഷ് രാഷ്ട്രീയം രൂപപ്പെടുന്നതായി മെഗാ സര്‍വ്വെ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ തൂത്തുവാരും. ടോറികളെ കേവലം 7 എംപിമാരിലേക്ക് ഒതുക്കുന്ന ഫരാഗിന് വന്‍ ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ സമ്മാനിക്കുകയെന്നാണ് വ്യക്തമാകുന്നത്.

റിഫോം യുകെ 445 സീറ്റുകള്‍ വിജയിക്കാനുള്ള സാധ്യതയിലേക്കാണ് സര്‍വ്വെ വിരല്‍ ചൂണ്ടുന്നത്. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ലേബര്‍ കേവലം 73 എംപിമാരിലേക്ക് ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ ഫരാഗ് വിജയിക്കുമെന്ന സ്ഥിതി വന്നാല്‍ വോട്ടര്‍മാര്‍ വോട്ട് മറിച്ച് കുത്താമെന്നും സര്‍വ്വെ പറയുന്നു.

20 ശതമാനത്തോളം ലേബര്‍ വോട്ടര്‍മാരാണ് റിഫോമിനെ തടയാന്‍ ടോറികള്‍ക്ക് പിന്തുണ നല്‍കുമെന്ന് അഭിപ്രായപ്പെട്ടത്. പിഎല്‍എംആറും, ഇലക്ടറല്‍ കാല്‍ക്കുലസും ചേര്‍ന്ന് നടത്തിയ എംആര്‍പി പോള്‍ ഫലമാണ് മെയില്‍ പുറത്തുവിട്ടത്. ഇതിനിടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റും, എസ്എന്‍പി 41, ജെറമി കോര്‍ബിന്റെ യുവര്‍ പാര്‍ട്ടി 13 സീറ്റുകളിലും വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

കേവലം 7 സീറ്റുമായി ടോറികള്‍ ആറാം സ്ഥാനത്തേക്ക് തെറിക്കുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ആറ് സീറ്റുമായി ഗ്രീന്‍സും, അഞ്ചെണ്ണത്തില്‍ പ്ലെയ്ഡ് സിമുറുവും വിജയിക്കുമെന്നും പറയുന്നു. ടോറി കോണ്‍ഫറന്‍സിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പാണ് സര്‍വ്വെ നടന്നിട്ടുള്ളത്. എന്നിരുന്നാലും റിഫോമിന്റെ മുന്നേറ്റത്തെ തടയുന്നത് എളുപ്പമാകില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി. സീനിയര്‍ ലേബര്‍, കണ്‍സര്‍വേറ്റീവ് നേതാക്കള്‍ തന്നെ തോല്‍വി നേരിടുമെന്നാണ് മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്, ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍, എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍, എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദ് എന്നിവരെ റിഫോം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുത്തുമെന്നു സര്‍വ്വെ പറയുന്നു.

ടോറി നേതാവ് കെമി ബാഡെനോക്, മുന്‍ പ്രധാനമന്ത്രി റിഷി സുനാക്, റോബര്‍ട്ട് ജെന്റിക്ക്, സുവെല്ലാ ബ്രാവര്‍മാന്‍, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരൊക്കെ പരാജയം രുചിക്കാമെന്നാണ് പറയുന്നത്.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions