യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ദീപാവലി ആഘോഷം നേരത്തെ; ചിത്രങ്ങള്‍ പങ്കുവച്ച് മേയര്‍ സാദിഖ് ഖാന്‍

ഇന്ത്യന്‍ ജനത ദീപാവലി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ ലണ്ടനിലടക്കം യുകെയില്‍ ദീപാവലി ആഘോഷം നടന്നു കഴിഞ്ഞു. ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മേയര്‍ സാദിഖ് ഖാന്‍. ഒക്ടോബര്‍ 12-ന് ലണ്ടനിലെ പ്രമുഖ ദീപാവലി ആഘോഷപരിപാടിയായ സ്‌ക്വയര്‍ 2025-ല്‍ പങ്കെടുക്കാനായി ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആളുകള്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കിട്ടത്. ആഘോഷം സംഘടിപ്പിക്കുന്നതിന്റെ അഭിമാനവും ആളുകളോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത് ആഘോഷിക്കുന്നതിനായി ലണ്ടനില്‍ നൃത്തവും സംഗീതവും ഭക്ഷണവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. പരമ്പരാഗത ദക്ഷിണേഷ്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് 200 നര്‍ത്തകര്‍ അവതരിപ്പിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ക്ലാസിക്കല്‍, നാടോടി, ബോളിവുഡ് നൃത്തശൈലികള്‍ സംയോജിപ്പിച്ചായിരുന്നു പ്രകടനം.

നഗരത്തിലെ ഹിന്ദു, സിഖ്, ജൈന സമൂഹങ്ങളില്‍ നിന്നുള്ളവര്‍ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും അവതരിപ്പിച്ചു. പങ്കിട്ട മൂല്യങ്ങളുടെയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും പ്രതിഫലനം കൂടിയായിരുന്നു ഈ ആഘോഷം.

ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് സാരിയും തലപ്പാവും കെട്ടല്‍, യോഗ, പാവകളി, കുട്ടികള്‍ക്കുള്ള സാംസ്‌കാരിക ക്വിസുകള്‍ തുടങ്ങി നിരവധി പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു. വിവിധ സ്റ്റാളുകളിലായി വ്യത്യസ്ഥ ഭക്ഷണ വിഭവങ്ങളും ആളുകള്‍ക്കായി ഒരുക്കിയിരുന്നു.

ലണ്ടന്‍ ദീപാവലി കമ്മിറ്റിയുമായി സഹകരിച്ച് മേയര്‍ സാദിഖ് ഖാന്‍ ആണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 'ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഇന്ന് ദീപാവലി ആഘോഷത്തില്‍ പങ്കുചേരാനും ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയം ആഘോഷിക്കാനും ഞങ്ങളോടൊപ്പം ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി. ലണ്ടനിലെ ഹിന്ദു, സിഖ്, ജൈന സമൂഹങ്ങള്‍ക്ക് ഞാന്‍ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു', സാദിഖ് ഖാന്‍ തന്റെ എക്സില്‍ കുറിച്ചു.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions