ഒരുമാസം മുമ്പ് അന്തരിച്ച ഈസ്റ്റ് ബോണിലെ മലയാളി നഴ്സ് റീനാ സാബുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. ഈസ്റ്റ് ബോണിലെ ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ചില്‍ രാവിലെ 9.45നാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണിയോടെ മലയാളം കുര്‍ബാനയും 11.15ന് പൊതുദര്‍ശനവും 12.45ന് ക്ലോസിംഗ് പ്രയറും ഒരു മണിയ്ക്ക് പള്ളിയില്‍ നിന്നും സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. 1.30ഓടെയാണ് ഈസ്റ്റ്‌ബോണിലെ ലാംഗ്വിനി സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക.
ചര്‍ച്ചില്‍ വളരെ കുറച്ച് വാഹനപാര്‍ക്കിംഗ് സൗകര്യങ്ങള്‍ മാത്രം ഉള്ളതിനാല്‍ റോഡരികിലും അടുത്തുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഇരവിമംഗലം പൂതകരിയില്‍ സാബുവിന്റെ ഭാര്യ റീന സാബു(54)വിടവാങ്ങിയത്. സോബിന്‍ സാബു, സിംനാ സാബു, ലെന സാബു എന്നിവര്‍ മക്കളാണ്. മരുമകള്‍: അനബെല്‍. കരിങ്കുന്നം കുഴിപ്പാറക്കല്‍ കുടുംബാംഗമാണ് റീന. കഴിഞ്ഞ 20 വര്‍ഷമായി ഈസ്റ്റ്ബോണില്‍ താമസിക്കുകയായിരുന്നു. റീനയും കുടുംബവും. ഇംഗില്‍വുഡ് നഴ്സിംഗ് ഹോമിലാണ് റീന സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നത്.