നികുതി അടയ്ക്കാത്തവരുടെ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനുള്ള ഡയറക്ട് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് അധികാരം ഉപയോഗിക്കാന്‍ നികുതി ഓഫീസ്. നികുതി അടയ്ക്കാത്തവരുടെ നികുതിയും പിഴയും എല്ലാം ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും ആവശ്യപ്പെട്ടാല്‍ ആ വ്യക്തിയുടെ ബാങ്കില്‍ നിന്ന് നല്‍കും. നികുതി കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്. നികുതി നല്‍കാന്‍ കഴിയുമെങ്കിലും അതു നല്‍കാതിരിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കാണ് പുതിയ രീതി തിരിച്ചടിയാകുക.
23-24 കാലഘട്ടത്തില്‍ 5.3 ശതമാനം നികുതി കുടിശ്ശികയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 46.8 ബില്യണ്‍ പൗണ്ടോളം വരുമിത്. ഈ വര്‍ഷം തന്നെ കുടിശ്ശിക പിരിച്ച് 7.5 ബില്യണ്‍ പൗണ്ട് നേടാന്‍ കഴിയുമെന്നാണ് ലേബര്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്
നികുതി കുടിശ്ശിക വരുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. ഒപ്പം കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നികുതി പണം പിരിച്ചെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.നികുതി നല്‍കാന്‍ കഴിയുമെങ്കിലും അത് നല്‍കാതിരിക്കുന്ന ചെറിയൊരു ന്യൂനപക്ഷം വ്യാപാര സ്ഥാപനങ്ങളെയും വ്യക്തികളെയും മാത്രമെ ഇത് ബാധിക്കുകയുള്ളു എന്ന് നികുതി അധികൃതര്‍ വ്യക്തമാക്കുന്നു.
മാത്രമല്ല, മനപ്പൂര്‍വ്വം നികുതി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനെല്ലാം പുറമെയാണ് ഇപ്പോള്‍ ഡയറക്റ്റ് റിക്കവറി അധികാരം പുനസ്ഥാപിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പിലാക്കുക.