യു.കെ.വാര്‍ത്തകള്‍

ഭവനഉടമകള്‍ക്ക് ഭീഷണിയുമായി പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ്


അടുത്തമാസത്തെ ബജറ്റില്‍ ഭവനഉടമകളെ പിഴിയാന്‍ ചാന്‍സലര്‍ തയാറാകുമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവനഉടമകളെ കുരുക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് വഴി ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിടുമെന്നാണ് ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടനിലെ വീടുകളില്‍ കഴിയുന്നവരും, സൗത്ത് ഈസ്റ്റിലെ ഭവനഉടമകളുമാണ് പ്രധാനമായി ഇതിന് ഇരകളാകുക. ലേബര്‍ ഗവണ്‍മെന്റിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാന്‍ 42 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്.

ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യം വെയ്ക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ ട്രഷറിക്കും സന്തോഷമുള്ള കാര്യമാണ്. മെച്ചപ്പെട്ട വരുമാനമുള്ള ആളുകളില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം നേടാമെന്നതാണ് ഇതിന്റെ പോസിറ്റീവ് കാര്യമായി കണക്കാക്കുന്നത്.

ഈ പാര്‍ലമെന്റ് കാലയളവില്‍ വീടുകളുടെ പുനര്‍മൂല്യം നടത്തില്ലെന്ന ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡിന്റെ വാഗ്ദാനം മറികടക്കാതെ തന്നെ ഇത് സാധിക്കുമെന്നതും റീവ്‌സിന് ഗുണമാണ്. പുതിയ ബാന്‍ഡ് വഴി ലോക്കല്‍ അധികൃതര്‍ക്ക് പണം ലഭിക്കുമെന്നതും, ഗ്രാന്റുകള്‍ക്കായി ട്രഷറിയെ സമീപിക്കുന്ന രീതി കുറയ്ക്കാനും കഴിയുമെന്നതും ഇതിന്റെ മറ്റ് ഗുണങ്ങളായി കരുതുന്നു.

ഇംഗ്ലണ്ടില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് എച്ച് ആണ്. 1991-ല്‍ 320,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ളതായി കണക്കാക്കിയ വീടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ശേഷം പുനര്‍മൂല്യനിര്‍ണ്ണം നടത്തിയിട്ടുമില്ല.


  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions