സിനിമ

വിവാദ വാട്സ്ആപ്പ് കോളിലെ ശബ്ദം എഐ, പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍


കഴിഞ്ഞ ദിവസം തന്റെ ശബ്ദത്തില്‍ പുറത്തുവന്ന വിവാദ വോയിസ് ചാറ്റ് എഐ ആണെന്ന് നടന്‍ അജ്മല്‍ അമീര്‍. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു ഇന്‍സ്റ്റ​ഗ്രാം പേജിലൂടെയാണ് അജിമലിന്റെ വീഡിയോ കോള്‍ പുറത്ത് വന്നത്. തന്റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മല്‍ പറഞ്ഞു.

'വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങിനുമൊന്നും എന്നെയും എന്റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിച്ച് സര്‍വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. കൃത്യമായി ഒരു മാനേജറോ ഒരു പി ആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നുമുതല്‍ എല്ലാ കണ്ടന്റ്കളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്.

രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തിയത് ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സാന്ത്വനിപ്പിച്ചുകൊണ്ട് ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒരായിരം നന്ദി', അജ്മല്‍ അമിര്‍.

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് അജ്മല്‍ അമീര്‍. 2007 ല്‍ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

  • മോഹന്‍ലാലിന്റെ പാന്‍ ഇന്ത‍്യന്‍ ചിത്രം 'വൃഷഭ' റീലിസ് തീയതി പ്രഖ‍്യാപിച്ചു
  • യുവാവ് പരാതി പിന്‍വലിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ തല്ലു കേസ് ഹൈക്കോടതി റദ്ദാക്കി
  • 'പഴയ രചനകള്‍ മാത്രമല്ല മികച്ചത്, തീരുമാനം ഏകകണ്ഠം'; വേടന്റെ അവാര്‍ഡില്‍ പ്രതികരിച്ച് ജൂറി അം​ഗം ​ഗായത്രി
  • ഡീയസ് ഈറെ 50 കോടി ക്ലബില്‍; പ്രണവിന്റെ കരിയറിലെ ഹാട്രിക് നേട്ടം
  • ബള്‍ട്ടിയ്ക്ക് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഷെയ്ന്‍നിഗം
  • വേടന് സംസ്ഥാന പുരസ്‌കാരം; പെണ്‍കേരളത്തോട് മാപ്പുപറയണം: ജൂറിക്കും സര്‍ക്കാരിനുമെതിരെ ദീദി ദാമോദരന്‍
  • ഭക്ഷ്യവിഷബാധ: ദുല്‍ഖര്‍ സല്‍മാനെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി
  • ഒരു സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'- ജോയ് മാത്യു
  • മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വ ചിത്രത്തില്‍ മഞ്ജു വാര്യര്‍
  • ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല, ഫയല്‍സിനും പൈല്‍സിനുമാണ് അവിടെ പുരസ്‌കാരം; പരിഹസിച്ച് പ്രകാശ് രാജ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions