ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളില്‍ ഉണ്ടായ 'തുടര്‍ പിഴവുകളെ' കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവിട്ടു. അഞ്ച് വര്‍ഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് അമ്മമാരുടെയും മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.
ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 70-തിലധികം കുടുംബങ്ങള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു.
ഫിയോണ വിന്‍സര്‍-റാം, ഡാന്‍ റാം എന്നിവര്‍ക്ക് 2020-ല്‍ ജനിച്ച മകള്‍ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകള്‍ മൂലമായിരുന്നു. 2024 ജനുവരിയില്‍ അമര്‍ജിത് കൗര്‍, മന്‍ദീപ് സിംഗ് മഥാരൂ ദമ്പതികളുടെ മകള്‍ അസീസ്, അതേ ആശുപത്രിയില്‍ മരിച്ചു. ഇവര്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.
ലീഡ്സ് ആശുപത്രിയിലെ അന്വേഷണത്തിന്റെ ചുമതലയ്ക്ക് ഷ്രൂസ്ബറി, ടല്‍ഫോര്‍ഡ് അന്വേഷണങ്ങള്‍ നയിച്ച മിഡ്‌വൈഫ് ഡോണ ഒക്കന്‍ഡനെ നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വരുന്നുണ്ട്. അതേസമയം, കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (CQC) കഴിഞ്ഞ ജൂണില്‍ ലീഡ്സ് ട്രസ്റ്റിന്റെ പ്രസവശുശ്രൂഷാ യൂണിറ്റുകളെ 'ഗുഡ്' എന്ന വിലയിരുത്തലില്‍ നിന്ന് 'ഇന്‍അഡിക്വേറ്റ്' ആയി താഴ്ത്തിയിരുന്നു.