Don't Miss

ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും


ബ്രിട്ടനില്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ പ്രതീക്ഷിച്ചതിലും നേരത്തെ നിരത്തില്‍ ഇറങ്ങും. യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെ നാല് പ്രധാന നഗരങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന വേമോ (Waymo) എന്ന കമ്പനി, 2026 ല്‍ ലണ്ടനില്‍ പൂര്‍ണ്ണമായും സ്വയം നിയന്ത്രിതമായ ടാക്സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . ഡ്രൈവര്‍ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോള്‍, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തല്‍. യുകെ സര്‍ക്കാര്‍ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്. എന്നാല്‍ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.

മറ്റു നഗരങ്ങളെ അപേക്ഷിച്ച് ലണ്ടന്‍ കൂടുതല്‍ തിരക്കേറിയതും സങ്കീര്‍ണ്ണമായ ഗതാഗത സംവിധാനമുള്ളതുമായ നഗരമാണ്. അതുകൊണ്ട് തന്നെ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇറക്കുക വെല്ലുവിളിയുമാണ്. ഇത് എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കും എന്നതില്‍ വിദഗ്ധര്‍ക്ക് സംശയമുണ്ട്. ലണ്ടനിലെ റോഡുകളില്‍ ആളുകള്‍ നിരന്തരം റോഡ് മുറിച്ചു കടക്കാറുണ്ട്. വേമോയുടെ സെന്‍സര്‍ കാണുമ്പോള്‍ ആളുകള്‍ ഉറപ്പായും വാഹനം നിര്‍ത്തുമെന്ന് കരുതി വഴിയിലൂടെ നടക്കും എന്ന് ടാക്സി ഡ്രൈവര്‍ സംഘടനാ നേതാവ് സ്റ്റീവ് മക്‌നമാര അഭിപ്രായപ്പെട്ടു. യുകെയില്‍ ആളുകള്‍ക്ക് എവിടെ വേണമെങ്കിലും റോഡ് മുറിച്ചു കടക്കാം എന്നത് ഇത്തരം വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്.

വേമോയുടെ വരവിലൂടെ തൊഴില്‍ രംഗത്തും വലിയ മാറ്റങ്ങള്‍ ആണ് പ്രതീക്ഷിക്കപ്പെടുന്നത് . ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഡ്രൈവര്‍ ഇല്ലാത്ത കാറുകളുടെ വ്യവസായം 38,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ മറ്റൊരുവശത്ത്, സ്വകാര്യ ടാക്സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, ഡെലിവറി ജോലിക്കാര്‍ എന്നിവരുടെ തൊഴില്‍ ഭാവിയില്‍ അപകടത്തിലാകാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

യുകെയിലെ ഏകദേശം 3 ലക്ഷം സ്വകാര്യ ടാക്സി ഡ്രൈവര്‍മാരെയും 1 ലക്ഷം ചരക്ക് വാഹനം ഓടിക്കുന്നവരെയുമാണ് നേരിട്ട് ബാധിക്കപ്പെടാന്‍ സാധ്യതയുള്ളത്. പൊതുജന അഭിപ്രായ സര്‍വേകള്‍ പ്രകാരം, ഡ്രൈവര്‍ ഇല്ലാത്ത കാറുകളെ പറ്റിയുള്ള വിശ്വാസം ഇപ്പോഴും യുകെയില്‍ കുറവാണ്. എന്നാല്‍ കാഴ്ചപ്രശ്നമുള്ളവര്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങള്‍ ഈ സാങ്കേതികവിദ്യയെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള പുതു വഴിയാകും എന്ന് അഭിപ്രായപെടുന്നുണ്ട്.

  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions