ഡബ്ലിനില്‍ 10വയസുകാരി ലൈംഗീക പീഡനത്തിന് ഇരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം
ഡബ്ലിനില്‍ പത്തുവയസുകാരി ലൈംഗീക പീഡനത്തിന് ഇരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം. ഇന്നലെ രാത്രി അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ഐറിഷ് പതാകകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ഒരു പൊലീസ് വാന്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് നടപടി സ്വീകരിച്ചു. പൊലീസിന് നേരെ പടക്കങ്ങള്‍ എറിയുകയും കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കാലിന് പരിക്കേറ്റു. അക്രമങ്ങളില്‍ പങ്കെടുത്ത പലരും മുഖം മറച്ചിരുന്നു.
നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിടുള്ള ആള്‍ക്കൂട്ടമായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളെ അപലപിക്കുന്നു. അക്രമങ്ങളില്‍ പങ്കെടുത്തവരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗാര്‍ഡാ കമ്മീഷന്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. അയര്‍ലന്‍ഡിലെ നീതിന്യായ മന്ത്രി ജിം ഓകല്ലഗാന്‍ സംഭവത്തെ അപലപിച്ചു.
പത്തുവയസ്സുകാരിക്കു നേരെ നടന്ന ലൈംഗീക അതിക്രമവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അക്രമങ്ങളില്‍ പങ്കെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറെ നാളുകളായി അയര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ കലാപം നടക്കുന്നതിനിടെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.