യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറം നേതാക്കളെ ഒക്ടോബര്‍ മാസം 11 നു കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. 2016 ല്‍ യു കെ യില്‍ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രൂപതയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവരുന്ന കൂദാശ മുടക്കലും ,ഭീഷണിയും , കാനോന്‍ നിയമത്തെ തെറ്ററായി വിവക്ഷിച്ചുകൊണ്ട് ലാറ്റിന്‍ പള്ളിയില്‍ നടത്തുന്ന കൂദാശകള്‍ തടയുന്നതിന് വേണ്ടി ലെറ്റര്‍ അയക്കുക എന്നി ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്നതിനും വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണു ഫോറം രൂപീകരിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.
സംഘടനയുടെ പ്രസിഡണ്ട് ആയി ടോമി സെബാസ്‌റ്യന്‍ (ചെംസ്ഫോര്‍ഡ്) തിരഞ്ഞെടുത്തു വൈസ് പ്രസിഡണ്ട് ആയി ദീപ ക്രൂസും (ഹാര്‍ലോ), സെക്രട്ടറിയായി സജി തോമസ് (പീറ്റര്‍ബ്രോ), ജോയിന്റ് സെക്രട്ടറി നാന്‍സി ജിമ്മി (സൗത്ത് എന്റ് ഓണ്‍ സീ) ,കമ്മറ്റി അഗംങ്ങളായി ജോ മുരിക്കന്‍ , (മില്‍ട്ടണ്‍ കെയിന്‍സ് )ബിന്ദു ജോസഫ്, (ലണ്ടന്‍ )ബിനു മാത്യു , (ഐല്‍സ് ഫോര്‍ഡ്) സിബി തോമസ് ,(സണ്ടര്‍ലന്‍ഡ് )ഡാരന്‍ സിബി (ബോള്‍ട്ടന്‍ )എന്നവരെ ഒക്ടോബര്‍ മാസം പതിനൊന്നാം തിയതികൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.