ലണ്ടന്‍ നഗരത്തിലെ ന്യൂഹാമിലെ അപ്പാര്‍ട്ട്മെന്റില്‍ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചു. ബാര്‍ക്കിംഗ് റോഡിലെ ഫ്ലാറ്റില്‍ രാസവസ്തുവിന്റെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ ഒരു കുട്ടിയാണ് പിന്നീട് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് സമീപ വീടുകളില്‍ നിന്നുള്ള പന്ത്രണ്ടോളം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. പൊപ്ലാര്‍, മില്ല്‌വാള്‍, യൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി വിഷവാതകം നിര്‍വീര്യമാക്കി പ്രദേശം ശുദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.18ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം വൈകിട്ട് 4.23ഓടെ ആണ് പൂര്‍ത്തിയായത്.
സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. വീടൊഴിഞ്ഞവര്‍ക്കായി ന്യൂഹാം കൗണ്‍സില്‍ താല്‍ക്കാലിക താമസ സ്ഥലം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ കുട്ടിയുടെ കുടുംബത്തോട് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.