ബെന്‍ലി പ്രദേശത്തെ ഇന്‍ഗ്സ് ലെയ്‌ന്‍ സമീപം സ്ഥിതി ചെയ്യുന്ന വയലിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 10.15 ഓടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. റെറ്റ്‌ഫോര്‍ഡ് ഗാംസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത് . 70 വയസുള്ള ആളാണ് മരണപ്പെട്ടത്.
41 വയസ്സുള്ള പൈലറ്റിനും 58 വയസ്സുള്ള സ്ത്രീക്കും 10 വയസ്സുള്ള ബാലനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന്സൗത്ത് യോര്‍ക്ഷയര്‍ പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് തന്നെ 70 കാരനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ സംഘം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസും എയര്‍ ആക്‌സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും (AAIB) ചേര്‍ന്ന് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടസമയത്തെ ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവര്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . പ്രദേശത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.