കെന്റില്‍ താമസിക്കുന്ന മലയാളി നഴ്സ് ആന്‍സി(46) മരണമടഞ്ഞു. ദീര്‍ഘകാലമായി കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു. ഭര്‍ത്താവ് ഡോ പദ്മകുമാറും ഏക മകന്‍ നവീനും അടങ്ങുന്ന ആന്‍സിയുടെ കുടുംബം കെന്റിലെ ജില്ലിങ്ഹാമിലായിരുന്നു താമസം. മുവാറ്റുപുഴ, കല്ലൂര്‍ക്കാട് , മണിയന്ത്രം, മുണ്ടഞ്ചിറ ജോണിന്റെ മകള്‍ ആണ് ആന്‍സി എന്ന് വിളിക്കുന്ന സോണിയ.
ആന്‍സിയുടെ ഒരു സഹോദരനായ ജോണും കുടുംബവും ജില്ലിങ്ഹാമിലാണ് താമസം. ആന്‍സിയുടെ മാതാപിതാക്കളും ഇളയ സഹോദരനും നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം യു കെയില്‍ എത്തിയിട്ടുണ്ട്. ആന്‍സിയുടെ സംസ്‌കാരം പിന്നീട് അറിയിക്കും.
2005ലാണ് ആന്‍സി യുകെയില്‍ എത്തുന്നത്. 6 വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം തുടങ്ങിയത്. ചികിത്സകള്‍ക്ക് ശേഷം ഭേദമായി വരവേ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഹോസ്പിറ്റലില്‍ തന്നെ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം ആന്‍സി മരിച്ചത്.