നാട്ടുവാര്‍ത്തകള്‍

എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. കാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.

പരിക്കേറ്റ ആണ്‍സുഹൃത്ത് അക്രമ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തതില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള സ്വകാര്യ കോളേജിന് സമീപമായിട്ടാണ് പെണ്‍കുട്ടിയെ നഗ്നയായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

  • ഡല്‍ഹി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍; നൂറിലധികം വിമാനങ്ങള്‍ വൈകി
  • 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; ഉത്തരവുമായി സുപ്രീം കോടതി
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ലൈംഗിക പീഡനം; പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍
  • മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടരെ മൂന്നാമതും മിസോറി മേയര്‍
  • 'പോരടിക്കാന്‍ എന്റെ ചിത്രം ഉപയോഗിച്ചു, ഇതെന്ത് ഭ്രാന്താണ്.. വിശ്വസിക്കാനാവുന്നില്ല'; ബ്രസീലിയന്‍ മോഡല്‍
  • രാഹുല്‍ ഗാന്ധിയുടെ 'ഹരിയാന ബോംബ്' പൊട്ടുമ്പോള്‍...
  • സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും
  • യുവതിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത്
  • 'ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വില്‍പന ഇടിഞ്ഞതില്‍ വിചിത്ര വാദവുമായി കോള്‍ഗേറ്റ്
  • കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions