യു.കെ.വാര്‍ത്തകള്‍

മുംബൈ-ലണ്ടന്‍ വിമാന യാത്രയില്‍ 12 വയസുകാരിക്ക് പീഡനം; ഇന്ത്യക്കാരന് 21 മാസം ജയില്‍, നാടുകടത്തല്‍

മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ (34) 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രുവിലേക്കുള്ള വിമാനത്തില്‍ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ മോശമായി സ്പര്‍ശിക്കുകയായിരുന്നു.

രാത്രിയില്‍ 'എന്റെ അടുത്ത് നിന്ന് മാറൂ' എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കാബിന്‍ ക്രൂ പെണ്‍കുട്ടിയുടെ അടുത്തെത്തി. ഒരുവേള പെണ്‍കുട്ടിയെ തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ് പ്രശ്നമായതെന്ന് വിചിത്ര വാദമാണ് ജാവേദ് ആദ്യം ഫ്ലൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞത്. എന്നാല്‍, വിമാനം ഹീത്രുവില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ ‘ഗാഢനിദ്രയിലായിരുന്നു’ എന്നും പെണ്‍കുട്ടിയെ സ്പര്‍ശിച്ചത് ഓര്‍ക്കുന്നില്ലെന്നുമാണ് പിന്നീട് ജാവേദ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ആയിരുന്നു സംഭവം നടന്നത്.

ജാവേദ് കുറ്റം നിഷേധിച്ചെങ്കിലും, 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിചാരണ വേളയില്‍ യുകെയില്‍ സോപാധിക ജാമ്യത്തിലായിരുന്ന ജാവേദിന് തൊഴിലുടമകളാണ് പാര്‍പ്പിടം നല്‍കിയിരുന്നത്. ജാമ്യത്തില്‍ കഴിഞ്ഞ ഈ കാലയളവില്‍ പ്രതിക്ക് ഭാര്യയെയോ മക്കളെയോ കാണാന്‍ കഴിഞ്ഞില്ല. ഇത് കണക്കിലെടുത്താണ് ശിക്ഷ കുറച്ചതെന്ന് ജഡ്ജി വ്യക്തമാക്കി.

ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതി യുകെയില്‍ തുടരാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയായാല്‍ എത്രയും പെട്ടെന്ന് രാജ്യം വിടാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇയാള്‍ക്കായി സര്‍ക്കാര്‍ ചെലവിലായിരുന്നു അഭിഭാഷകനെ ഏര്‍പ്പാടാക്കിയത്. എന്നാല്‍, അക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചുകൊണ്ടാണ് പതിവിലും കുറഞ്ഞ ശിക്ഷ വിധിച്ചത് എന്നായിരുന്നു കോടതിയുടെ പ്രതികരണം

  • കുഞ്ഞു ലൂക്കിന് ബ്രിസ്‌റ്റോള്‍ സമൂഹം ശനിയാഴ്ച വിട നല്‍കും; വേദനയോടെ പ്രിയപ്പെട്ടവര്‍
  • കാന്‍സര്‍ രോഗികള്‍ക്ക് 2 മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍
  • ഹെല്‍ത്ത് സെക്രട്ടറിയുടെ ശമ്പളവര്‍ധന ഓഫര്‍ തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ വിന്ററില്‍ സമര ദുരിതം
  • എംഎച്ച്ആര്‍എ യുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളി നിയമിതനായി
  • ലണ്ടന്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില്‍ ശക്തം
  • ഇലക്ട്രിക് വാഹന ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റീവ്‌സ്
  • ഇംഗ്ലണ്ടിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടി മോര്‍ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും
  • ഇംഗ്ലണ്ടില്‍ ദേശീയ പാഠ്യപദ്ധതി പുനഃപരിശോധന റിപ്പോര്‍ട്ട്: 10 പ്രധാന ശുപാര്‍ശകള്‍
  • കംബ്രിയയില്‍ ട്രെയിന്‍ പാളം തെറ്റി; യാത്രാസര്‍വീസുകള്‍ തടസപ്പെട്ടു
  • ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങള്‍ ശക്തം; കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions