നാട്ടുവാര്‍ത്തകള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ലൈംഗിക പീഡനം; പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍

പോക്സോ കേസിലെ പ്രതിയെ 25 വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. മതം മാറി ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാര്‍ ക്ലാസില്‍ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മുത്തുകുമാര്‍ എന്ന് പേരുള്ള പ്രതി മതം മാറി സാം എന്ന പേരിലാണ് ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു.

തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ട്യൂഷന്‍ സാറിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഒടുവിലാണ് ചെന്നൈയില്‍ എത്തിയത്. അവിടെ വച്ച് മതംമാറി സാം എന്ന പേരില്‍ പാസ്റ്ററായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രണ്ടു തവണ ഇയാള്‍ വിവാഹം കഴിച്ചു.

പിടിയിലാകാതിരിക്കാന്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ബാങ്ക് അക്കൗണ്ട് തുറക്കുകയോ ചെയ്തിരുന്നില്ല. പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍നിന്നാണ് ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്.

പ്രതിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150ല്‍പരം മൊബൈല്‍ നമ്പറുകളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂര്‍ എസ്എച്ച്ഒ എച്ച്.എസ്.ഷാനിഫ്, എസ്ഐ അലക്സ്, സിപിഒമാരായ ഉല്ലാസ്, വിശാഖ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ചെന്നൈയിലെ അയണവാരത്ത് എത്തി പ്രതിയെ അറസ്‌റ്റ് ചെയ്ത‌ത്. അതേസമയം തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  • ഡല്‍ഹി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍; നൂറിലധികം വിമാനങ്ങള്‍ വൈകി
  • 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; ഉത്തരവുമായി സുപ്രീം കോടതി
  • മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടരെ മൂന്നാമതും മിസോറി മേയര്‍
  • 'പോരടിക്കാന്‍ എന്റെ ചിത്രം ഉപയോഗിച്ചു, ഇതെന്ത് ഭ്രാന്താണ്.. വിശ്വസിക്കാനാവുന്നില്ല'; ബ്രസീലിയന്‍ മോഡല്‍
  • രാഹുല്‍ ഗാന്ധിയുടെ 'ഹരിയാന ബോംബ്' പൊട്ടുമ്പോള്‍...
  • സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും
  • യുവതിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത്
  • 'ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വില്‍പന ഇടിഞ്ഞതില്‍ വിചിത്ര വാദവുമായി കോള്‍ഗേറ്റ്
  • എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്
  • കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions