യു.കെ.വാര്‍ത്തകള്‍

കുഞ്ഞ് ലൂക്കിന് പ്രാര്‍ത്ഥനയോടെ വിട നല്‍കി ബ്രിസ്‌റ്റോള്‍ മലയാളി സമൂഹം

രണ്ടര വയസ്സു മാത്രമുള്ള കുഞ്ഞ് ലൂക്കിന് യാത്രാ മൊഴിയേകി ബ്രിസ്‌റ്റോള്‍ സമൂഹം. പത്തുമണിയോടെ തന്നെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ കുഞ്ഞ് ലൂക്കിനെ കാണാന്‍ പ്രിയപ്പെട്ടവരെത്തി. പ്രാര്‍ത്ഥനയോടെ ഏവരും അവനെ യാത്രയാക്കുകയായിരുന്നു.

തന്റെ മകന്‍ മരിച്ചിട്ടും കണ്ണീരൊഴുക്കുന്നില്ല, അവന്‍ യേശുവിന്റെ അരികിലേക്ക് ആദ്യമെത്തിയെന്നും ഞങ്ങള്‍ക്ക് മുമ്പേ ദൈവത്തിനൊപ്പം അവനുണ്ടെന്നുമാണ് ലൂക്കിന്റെ പിതാവ് ചടങ്ങില്‍ പറഞ്ഞത്. ഈ മാസം രണ്ടിന് മരണമടഞ്ഞ കുഞ്ഞുലൂക്കിനെ പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചു

പാട്ടുകളും ഡാന്‍സും ഇഷ്ടപ്പെട്ടിരുന്ന ലൂക്കിന്റെ കുട്ടിക്കാലത്തെ കുറിച്ചും വിശദീകരിച്ചു. രണ്ടര വയസ്സുമാത്രം ഉള്ളപ്പോഴും നന്നായി പാട്ടും ഡാന്‍സും ഒക്കെയായി ജീവിതം ആഘോഷിച്ചു ലൂക്ക്. കുഞ്ഞുലൂക്കിന്റെ ചെറിയ ജീവിതം യാത്രയേകാന്‍ വന്നവരില്‍ വിങ്ങലുണ്ടാക്കി. കുഞ്ഞായിരുന്നപ്പോള്‍ നടന്ന രക്ത പരിശോധനയിലാണ് കുട്ടിയ്ക്ക് ലുക്കീമിയ തിരിച്ചറിഞ്ഞത്. മരിക്കുമെന്നുറപ്പായിട്ടും അവനൊപ്പം മനസ് കൈവിടാതെ നില്‍ക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് അനുസ്മരിച്ചു. ചെറുപ്രായത്തില്‍ എന്തിന് മകന് ഇത്രയും വേദന നല്‍കിയെന്നും ദൈവം തങ്ങളോട് ക്രൂരത കാണിച്ചെന്നും ആദ്യം ചിന്തിച്ചിരുന്നുവെന്ന് പിതാവായ നോബിള്‍ പറയുന്നു. പിന്നീട് ദൈവത്തിങ്കലേക്കുള്ള അവന്റെ പ്രയാണത്തെ മനസിലാക്കിയെന്നും ദൈവം അവനെ അനുഗ്രഹിച്ചതെന്ന് വിശ്വസിക്കുന്നുവെന്നും പിതാവ് നോബിള്‍ പറഞ്ഞു.

ഡോ ബ്ലെസന്‍ മേമനയുടെ പാട്ടുകളെ അവന് ഏറെ ഇഷ്ടമായിരുന്നു.ഒരു കുഞ്ഞ് ഇവാഞ്ചലിസ്റ്റായിരുന്നു ലൂക്ക്. ആ കുഞ്ഞു കൈകള്‍ കൊണ്ട് വേദനയിലായിരുന്ന 40 പേര്‍ക്ക് ബൈബിള്‍ സമ്മാനിച്ചിട്ടുണ്ട് ഈ കുരുന്ന്. തന്റെ ചെറു ജീവിതത്തില്‍ തന്നെ ദൈവത്തോട് അടുത്തു നിന്നിരുന്നു ലൂക്ക്. പിതാവ് നോബിളും അമ്മ സോനയും പെന്തക്കോസ്ത് വിശ്വാസത്തിലുറച്ച് ജീവിക്കുന്നവരാണ്. സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലൂക്കും വേദനിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ ബൈബിള്‍ കൈമാറിയും ദൈവ വചനങ്ങള്‍ കേട്ടും ആണ് വളര്‍ന്നത്.

മനസില്‍ കരയുമ്പോഴും പ്രത്യാശ നല്‍കുന്നതായിരുന്നു ഈ വിടവാങ്ങല്‍ ചടങ്ങ്.
ഫാ ഷിബു മത്തായിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലുമുള്ള വിവിധ ദേവദാസന്മാര്‍ ശുശ്രൂഷയുടെ ഭാഗമായി സന്ദേശങ്ങള്‍ നല്‍കി. ലോക മെമ്പാടു നിന്നും പ്രിയപ്പെട്ടവര്‍ ചടങ്ങിന് നേരിട്ടും ഇവന്റ്‌സ് മീഡിയയില്‍ ലൈവായും ചടങ്ങ് കണ്ടു.

കുഞ്ഞിന് ഏറ്റവും ഇഷ്ടമുള്ള ഡോ മേമന ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ലൂക്കിന്റെ ഓര്‍മ്മകള്‍ അനുസ്മരിച്ച് ദൈവത്തിങ്കലേക്ക് യാത്ര അയക്കുന്ന ചടങ്ങാണ് ചര്‍ച്ചില്‍ നടന്നത്. പാസ്റ്റര്‍ ഷിബു മത്തായിക്കൊപ്പം പാസ്റ്റര്‍ ജെസ്വിന്‍ ബേബിയും ചടങ്ങിന്റെ ഭാഗമായി.

പാസ്റ്റര്‍ പ്രിന്‍സ്, പാസ്റ്റര്‍ സാം കുട്ടി, പാസ്റ്റര്‍ രാജന്‍ ചാക്കോ, പാസ്റ്റര്‍ ജോണ്‍സണ്‍, പാസ്റ്റര്‍ ഡിജോ ലൂയിസ്,പാസ്റ്റര്‍ ഡിഗോള്‍ , പാസ്റ്റര്‍ വര്‍ഗീസ് തോമസ്, ബ്രദര്‍ ഡെന്നിസന്‍, പാസ്റ്റര്‍ സാം ജോണ്‍ എന്നിവര്‍ അനുസ്മരിച്ച് വചന സന്ദേശം നല്‍കി.

പാസ്റ്റര്‍ സാം ജോണ്‍ തന്റെ വാക്കുകളിലൂടെ കുഞ്ഞ് ലൂക്കിന്റെ ജീവിത മഹത്വം അനുസ്മരിച്ചു. ദൈവ വചനങ്ങളിലൂടെ ജീവിത യാത്രകളെ കുറിച്ചും സംസാരിച്ചു.കുടുംബാംഗങ്ങള്‍ ലൂക്കിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു. ലൂക്കിന്റെ കുഞ്ഞു സഹോദരന്‍ ചടങ്ങിനെത്തിയ ഏവര്‍ക്കും നന്ദി പറഞ്ഞു. പിതാവ് നോബിളും ഏവര്‍ക്കും നന്ദി അറിയിച്ചു.

യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷിന് വേണ്ടി ജോബിച്ചന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ബ്രിസ്‌കയ്ക്ക് വേണ്ടി പ്രസിഡണ്ട് ജെയ്മോന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. യുകെയിലെ വിവിധ പെന്തക്കോസ്ത് സമൂഹങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.
ബ്രിസ്റ്റോളില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നോബിള്‍ -സോന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നോബിള്‍. കുറച്ചുകാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിക്കുകയും വിടപറയുകയുമായിരുന്നു.

  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions