യു.കെ.വാര്‍ത്തകള്‍

ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു


നഴ്‌സിംഗ് ഹോം സ്റ്റാഫുകളുടെ ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ലോംഗ്ടണില്‍ താമസിക്കുന്ന നാല് മക്കളുടെ പിതാവായ റിജോ പോള്‍ (45) ആണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. നഴ്‌സിംഗ് ഹോം സ്റ്റാഫുകളുടെ ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും.

റിജോ വര്‍ക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കല്‍ ടീമും സ്ഥലത്തെത്തിയിരുന്നു.

ഭാര്യയ്ക്കും നാലു മക്കള്‍ക്കും ഒപ്പമായിരുന്നു ലോംഗ്ടണില്‍ താമസിച്ചിരുന്നത്. ഭാര്യ റാണി, റോസ്മിന്‍, റോസ്‌മോള്‍, റോസ് മേരി, റോവന്‍ എന്നിവരാണ് മക്കള്‍. ക്രിസ്തുമസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ എത്തിയ അപ്രതീക്ഷിത വേര്‍പാട് കുടുംബാംഗങ്ങള്‍ക്കു മാത്രമല്ല, സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.

കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോള്‍ ആണ് റിജോയും കുടുംബവും ഉള്ളതെല്ലാം വിറ്റു രണ്ട് വര്‍ഷം മുന്‍പ് യുകെയിലെത്തുന്നത്. പിന്നീട് വളരെയേറെ കഷ്ടപ്പാടും ദുരിതവും സഹിച്ചാണ് ജീവിതം കരുപിടിപ്പിച്ചു വന്നത്. അതിനിടെയാണ് വിധി വീണ്ടും ക്രൂരത കാണിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ സ്റ്റോക്ക് ഓണ്‍ട്രെന്റില്‍ നടക്കുന്ന മൂന്നാമത്തെ മരണമാണ് ഇത്. രണ്ടു ദിവസം മുമ്പാണ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിക്കുന്ന ജിജിമോന്‍ മരണമടഞ്ഞത്.

  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions