ലണ്ടന്‍: വടക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ വെടിയേറ്റ് മരിച്ചത് കറുത്ത വര്‍ഗക്കാരന്‍. ഇയാളുടെ പേരും ചിത്രവും പോലീസ് ആദ്യമായി പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി സ്റ്റോണ്‍ബ്രിഡ്ജിലെ വെസ്റ്റ് എന്‍ഡ് ക്ലോസില്‍ നടന്ന സംഭവത്തില്‍ സൈമണ്‍ വെയ്റ്റ് എന്ന 55കാരനാണ് വെടിയേറ്റ് മരിച്ചത്.
കൊലയാളിക്കായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിവരമറിഞ്ഞ് രാത്രി ഒന്‍പതരയോടെ പോലീസും അടിയന്തിര സേവന വിഭാഗവും സംഭവസ്ഥലത്തെത്തി. അവര്‍ കഠിനമായി പ്രയത്‌നിച്ചെങ്കിലും വെയ്റ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടയുകയായിരുന്നു.
ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടിതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റതായ റിപ്പോര്‍ട്ടുകളുമില്ല. ഡാഷ്‌ക്യാം കാമറകളിലോ മറ്റോ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ദൃക്സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരും പോലീസിന് വിവരം കൈമാറണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.