ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
ഏറ്റവും തിരക്കേറിയ ട്യൂബ് സ്റ്റേഷനുകളായ ലിവര്‍പൂള്‍ സ്ട്രീറ്റും വാട്ടര്‍ലൂവും എഞ്ചിനീയറിങ് ജോലികള്‍ക്കായി അടയ്ക്കുന്നു. പുതിയ ഗ്ലാസ് പാനലുകള്‍ സ്ഥാപിക്കാനും ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുമാണ് ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന്‍ അടയ്ക്കുന്നത്.
ക്യൂന്‍സ്ടൗണ്‍ റോഡിലേക്കുള്ള പുതിയ എന്‍ട്രന്‍സ് തുറക്കുന്ന ജോലിയാണ് വാട്ടര്‍ലൂ സ്റ്റേഷനില്‍. സ്ട്രാറ്റ്ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ സ്ട്രീറ്റിലേക്ക് ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. ക്രിസ്മസ് മുതല്‍ 28-ാം തീയതി വരെയാണ് വാട്ടര്‍ലൂ സ്റ്റേഷന്‍ അടയ്ക്കുന്നത്. 28ന് തുറന്നാലും ജനുവരി നാല് വരെ നിയന്ത്രിത സര്‍വീസുകളേ വാട്ടര്‍ലൂവിലേക്ക് അനുവദിക്കൂ എന്നും നെറ്റ്‌വര്‍ക്ക് റെയില്‍ അധികൃതര്‍ അറിയിച്ചു.
മാസങ്ങളായി നടന്നുവരുന്ന 23 മില്യണ്‍ പൗണ്ടിന്റെ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനുകള്‍ അടച്ചുള്ള ജോലി. പതിനായിരക്കണക്കിന് ക്രിസ്മസ് -ന്യൂയര്‍ യാത്രകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.